video
play-sharp-fill
റബർ കർഷക ശാപം ഏറ്റുവാങ്ങരുത്‌ ;  റബർ ആക്ട് റദ്ദാക്കാനും റബർ ബോർഡ് ഇല്ലാതാക്കാനുമുള്ള നടപടികളിൽ നിന്നും കേന്ദ്രസർക്കാർ പിൻവാങ്ങണം :  അഡ്വ.ടോമി കല്ലാനി

റബർ കർഷക ശാപം ഏറ്റുവാങ്ങരുത്‌ ; റബർ ആക്ട് റദ്ദാക്കാനും റബർ ബോർഡ് ഇല്ലാതാക്കാനുമുള്ള നടപടികളിൽ നിന്നും കേന്ദ്രസർക്കാർ പിൻവാങ്ങണം :  അഡ്വ.ടോമി കല്ലാനി

സ്വന്തം ലേഖകൻ

റബർ ആക്ട് റദ്ദാക്കാനും റബർ ബോർഡ് പിരിച്ചുവിടാനുള്ള കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഗൂഢനീക്കങ്ങൾക്ക് തടയിടാൻ സംസ്ഥാന സർക്കാരും കേരളത്തിൽ നിന്നുള്ള മുഴുവൻ എംപിമാരും രാഷ്ട്രീയകക്ഷി ഭേദം മറന്ന് കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി ആവശ്യപ്പെട്ടു.

കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് ആവശ്യമായ റബർ ഇറക്കുമതി ചെയ്ത് കർഷകരെ ദ്രോഹിക്കാനും അതുവഴി റബർകൃഷിയുടെ അന്ത്യം കുറിയ്ക്കുവാനുമാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം തയ്യാറെടുക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കർഷകരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരാൻ ഇടയില്ല എന്ന് വിശ്വാസമാണ് ഇതിന് പ്രേരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് റബർ കൃഷിയും അനുബന്ധ വ്യവസായങ്ങളും അഭിവൃദ്ധിപ്പെടുത്താനാണ് ഇന്ത്യൻ റബർ ആക്ട് നിലവിൽ വന്നതും അതിനെതുടർന്ന് കോട്ടയം ആസ്ഥാനമായി റബർബോർഡ് ഓഫ് ഇന്ത്യ രൂപികൃതമായതും. റബർ ആക്ട് റദ്ദാക്കുന്നതോടെ റബർ കൃഷിയുടെ ഭാവിയെ തന്നെ ഇല്ലാതാക്കും.

അനിയന്ത്രിതമായി റബർ ഇറക്കുമതി ചെയ്യപ്പെട്ടാൽ, തുച്ഛമായ വിലയ്ക്ക് റബർ വിൽക്കാൻ കർഷകർ നിർബന്ധിതരാകും. വിലയിടവ് മൂലം ഇപ്പോൾ തന്നെ ദുരിതക്കയത്തിൽ കഴിയുന്ന റബർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ കേന്ദ്രസർക്കാർ നീക്കം കാരണമാകും.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഇത്തരം കർഷക ദ്രോഹ നടപടിയ്‌ക്കെതിരെ കേരളത്തിലെ മുഴുവൻ രാഷ്ട്രീയപാർട്ടികളും കർഷക സംഘടനകളും ഒന്നിച്ച് നിന്ന് പോരാടണമെന്നും, പത്ത് ലക്ഷത്തോളം വരുന്ന റബർ കർഷകരുടെ ജീവൻ രക്ഷിക്കാൻ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കരുതെന്നും, കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും ടോമി കല്ലാനി ആവശ്യപ്പെട്ടു.

റബർ കർഷകരുടെ ശാപം ഏറ്റുവാങ്ങരുതെന്നും, റബർ ആക്ട് റദ്ദാക്കാനും റബർ ബോർഡ് തന്നെ ഇല്ലാതാക്കാനുമുള്ള നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിൻവലിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.