
കോട്ടയം: മലയോര മേഖലകളിൽ റബറിന്റെ വിലയിടിവ് ഓണക്കാലത്തെ ബിസിനസിനെ ബാധിക്കുമെന്ന ആശങ്കയിൽ വ്യാപാര മേഖല.
ടയർ കമ്പനികൾ ട്രംപിന്റെ നടപടികൾ നിരീക്ഷിച്ച ശേഷം മാത്രമേ വിപണിയിൽ ഇടപെടുകയുള്ളൂ. നിലവിൽ ആവശ്യത്തിന് സ്റ്റോക്ക് കമ്പനികളോട് ലഭ്യമാണ്, അതിനാൽ അധിക ചരക്ക് വാങ്ങേണ്ടതില്ലെന്നാണ് കമ്പനികളുടെ നിലപാട്.
റബർ ബോർഡ് ആർഎസ്എസ് നാല് ഗ്രേഡിന് 189 രൂപവരെ വില പ്രഖ്യാപിച്ചിട്ടും, പല വ്യാപാരികളും നാലും അഞ്ചും രൂപ കുറഞ്ഞ നിരക്കിൽ ചരക്ക് വാങ്ങിക്കൊണ്ടിരിക്കുന്നു. ഒരു മാസം മുമ്പ് 215 രൂപയോളം എത്തിയ വില ഇപ്പോൾ 185 രൂപയ്ക്കടുത്തായി. ഇനിയും ഇടിവിന് സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന യു.എസിന്റെ ഇരട്ട താരിഫ് മൂലം ടയർ കയറ്റുമതിയിൽ പ്രതിസന്ധിയുണ്ടാകുമെന്ന കാരണം പറഞ്ഞാണ് ടയർ കമ്പനികൾ റബർ വാങ്ങൽ കുറച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ റബർ കർഷകർ പ്രതിസന്ധിയിലായി. പെട്ടെന്ന് വിലയിടിഞ്ഞതോടെ റെയിൻഗാർഡ് സ്ഥാപിച്ച പണംപോലും കിട്ടാത്ത അവസ്ഥയിലാണ് കർഷകർ. തൊഴിലാളികളെ വച്ച് ടാപ്പിങ്ങ് നടത്തുന്ന തോട്ടങ്ങളിൽ പലതും ടാപ്പിങ് നിർത്തിവയ്ക്കാനുള്ള ഒരുക്കത്തിലാണ്.