റബർ വലയില്‍ നേരിയ വര്‍ധനവ്; അഞ്ചു ദിവസം കൊണ്ടു മൂന്നു രൂപ വര്‍ധിച്ചു

Spread the love

കോട്ടയം: റബര്‍ വിലയില്‍ നേരിയ വര്‍ധനവ്. അഞ്ചു ദിവസം കൊണ്ടു മൂന്നു രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

വാരാന്ത്യത്തില്‍ ആര്‍.എസ്.എസ്. 4 ഗ്രേഡ് റബറിന് റബര്‍ ബോര്‍ഡ് നിശ്ചയിച്ച വില 206 രൂപയാണ്. കഴിഞ്ഞ ജൂണ്‍ 19ന് റബറിന്റെ ആഭ്യന്തര വില വീണ്ടും 200 രൂപയിൽ എത്തിയിരുന്നു. ആഭ്യന്തര മാര്‍ക്കറ്റിലെ ചരക്കു ദൗര്‍ലഭ്യമാണു വില കൂടാന്‍ കാരണം.
വിലയിൽ വലിയ മാറ്റമൊന്നും ഇല്ലെങ്കിലും, റബര്‍ വില താഴാതെ നില്‍ക്കുന്നത് കര്‍ഷകര്‍ക്കു പ്രതീക്ഷയാണു നല്‍കുന്നത്. മഴ കുറവായതോടെ, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം ഉല്‍പ്പാദനം കുറച്ചെങ്കിലും മെച്ചപ്പെട്ടിട്ടുണ്ട്.

ഇത്തവണ കാലവര്‍ഷം നേരത്തെ എത്തിയതു മൂലം പലര്‍ക്കും റെയിന്‍ ഗാര്‍ഡിങ് ഉള്‍പ്പടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും നിലവിലെ സാഹചര്യം പ്രതീക്ഷയോടെയാണ് കർഷകർ നോക്കി കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group