video
play-sharp-fill

Friday, May 23, 2025
HomeLocalKottayamസുരക്ഷിത വിദ്യാരംഭം പദ്ധതി: ഉഴവൂര്‍ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍/കോളജ്...

സുരക്ഷിത വിദ്യാരംഭം പദ്ധതി: ഉഴവൂര്‍ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍/കോളജ് വാഹനങ്ങളുടെ സുരക്ഷാപരിശോധന മേയ് 28ന്

Spread the love

കോട്ടയം: കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ‘സുരക്ഷിത വിദ്യാരംഭം’ പദ്ധതിയുടെ ഭാഗമായി ഉഴവൂര്‍ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍/കോളജ് വാഹനങ്ങളുടെ സുരക്ഷാപരിശോധന മേയ് 28ന് രാവിലെ എട്ടിന് കുര്യനാട് ചാവറ ഹില്‍സ് സി.എം.ഐ. പബ്ലിക് സ്‌കൂള്‍ മൈതാനത്ത് നടത്തും. അന്നു രാവിലെ 10.30ന് ഈ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ബോധവല്‍ക്കരണ സുരക്ഷാ ക്ലാസ്സും സംഘടിപ്പിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപന അധികൃതരും തങ്ങളുടെ വാഹനങ്ങള്‍ പരിശോധനയ്ക്കായി എത്തിക്കണമെന്നും ഡ്രൈവര്‍മാരെ ക്ലാസ്സില്‍ പങ്കെടുപ്പിക്കണമെന്നും ഉഴവൂര്‍ ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04822 249967.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments