play-sharp-fill
വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കി ; രണ്ട് മണിക്കൂർ നിന്ന നിൽപ്പിൽ നിർത്തി ​ഗതാ​ഗത നിയമ പുസ്തകം വായിപ്പിച്ചു ; ആർടിഒയുടെ മുൻപിൽ കുടുങ്ങി ബസ് ഡ്രൈവർ

വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കി ; രണ്ട് മണിക്കൂർ നിന്ന നിൽപ്പിൽ നിർത്തി ​ഗതാ​ഗത നിയമ പുസ്തകം വായിപ്പിച്ചു ; ആർടിഒയുടെ മുൻപിൽ കുടുങ്ങി ബസ് ഡ്രൈവർ

സ്വന്തം ലേഖകൻ

കൊച്ചി: വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറെ നിയമം പഠിപ്പിച്ച് ആർടിഒ. എലൂർ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ് ഹോൺ മുഴക്കിയെത്തി ആർടിഒയുടെ മുൻപിൽ കുടുങ്ങിയത്. ഡ്രൈവറെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ആർടിഒ രണ്ട് മണിക്കൂർ നിന്ന നിൽപ്പിൽ നിർത്തി ​ഗതാ​ഗത നിയമ പുസ്തകം വായിപ്പിക്കുകയായിരുന്നു.


ഇന്നലെ രാവിലെ 9 ന് ഏലൂർ ഫാക്ട് ജംങ്ഷനിനു സമീപം ആർടിഒ കെ മനോജിന്റെ കാറിന് പിന്നിലൂടെ അമിത ശബ്​ദത്തിൽ തുടരെ ഹോൺ മുഴക്കി ബസ് വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അടുത്ത സ്റ്റോപ്പിൽ ആർടിഒ ബസ് തടയുകയായിരുന്നു. ട്രിപ് അവസാനിച്ച ശേഷം ഡ്രൈവറോട് ആർടി ഓഫിസിലെത്താൻ നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു മണിയോടെ ഡ്രൈവർ മഞ്ഞുമ്മൽ സ്വദേശിയായ ജിതിൻ ആർടി ഓഫിസിലെത്തി. മലയാളത്തിൽ അച്ചടിച്ച ​ഗതാ​ഗത നിയമ പുസ്തകം നൽകിക്കൊണ്ട് ചേംബറിന്റെ ഒരു വശത്തേക്ക് മാറി നിന്ന് വായിക്കാൻ നിർദേശിക്കുകയായിരുന്നു. അഞ്ച് മണിയോടെയാണ് പുസ്തകം വായിച്ച് തീർത്തത്. നിയമം പഠിച്ചെന്ന് ഉറപ്പാക്കാൻ ഏതാനും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയിച്ച ശേഷമാണ് വിട്ടയച്ചത്.