play-sharp-fill
കാറും ഇനി പൊതുസ്ഥലം: റോഡിൽ പാർക്ക് ചെയ്ത കാറിലിരുന്ന് മദ്യപിച്ചാലും ഇനി പിടിവീഴും; ഹൈക്കോടതി ഉത്തരവോടെ കാറിലിരുന്ന് അടിക്കുന്നവർ കുടുങ്ങുമെന്നുറപ്പായി

കാറും ഇനി പൊതുസ്ഥലം: റോഡിൽ പാർക്ക് ചെയ്ത കാറിലിരുന്ന് മദ്യപിച്ചാലും ഇനി പിടിവീഴും; ഹൈക്കോടതി ഉത്തരവോടെ കാറിലിരുന്ന് അടിക്കുന്നവർ കുടുങ്ങുമെന്നുറപ്പായി

സ്വന്തം ലേഖകൻ
കൊച്ചി: റോഡരികിൽ സ്വന്തം കാർ പാർക്ക് ചെയ്ത് രണ്ടെണ്ണം അടിക്കാമെന്ന് വിചാരിക്കുന്ന കുടിയന്മാർക്ക് മുട്ടൻ തിരിച്ചടി. കാറും പൊതുസ്ഥലമായി കണക്ക് കൂട്ടാമെന്ന ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നതോടെ കാറിനെ ബാറാക്കുന്നവരെല്ലാം ഇനി കുടുങ്ങുമെന്ന് ഉറപ്പായി. റോഡരികിൽ പാർക്ക് ചെയ്ത സ്വകാര്യ വാഹനത്തിലിരുന്ന് മദ്യപിച്ചതുമായി ബന്ധപ്പെട്ട കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കുന്നിക്കോട് സ്വദേശികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മേരി ജോസഫ് ഇക്കാര്യം അറിയിച്ചത്. കാറിനകം പൊതുസ്ഥലമല്ലെന്ന വാദം കോടതി തള്ളുകയും അതോടൊപ്പം കേസ് റദ്ദാക്കുകയും ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥൻ സംഭവത്തിൽ ലാബ് പരിശോധനയ്ക്കു രക്തസാംപിൾ എടുത്തിരുന്നില്ല. മരുന്നു കഴിച്ചതിനാലാണോ മദ്യപിച്ചതിനാലാണോ ശ്വാസത്തിൽ മണമുണ്ടാകുന്നതെന്നു കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥനു ബാധ്യതയുണ്ട്. പരിശോധന നടത്താത്ത സാഹചര്യത്തിൽ കേസ് നടപടി റദ്ദാക്കുകയാണെന്നുമാണ് കോടതി വ്യക്തമാക്കി. പൊതുസ്ഥലത്തു മദ്യപിച്ചെന്ന കേസിൽ ശ്വാസത്തിൽ മദ്യത്തിന്റെ മണമുണ്ടോ എന്നു പരിശോധന പോരെന്നും രക്തത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള പരിശോധന അനിവാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു