video
play-sharp-fill
നിയമലംഘനം നടത്തിയ വാഹനത്തിനെതിരെ നടപടി സ്വീകരിച്ചു ; പിന്നാലെ ട്രെയ്‌ലർ ലോറി ഉടമയുടെ ഭീഷണി ; തന്‍റെ ഔദ്യോഗിക നമ്പറിലേക്കും പേഴ്സണല്‍ നമ്പറിലേക്കും നിരന്തരം വിളിച്ച്‌ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി പോലീസിൽ പരാതി നൽകി എൻഫോഴ്സ്മെന്‍റ് ആർടിഒ

നിയമലംഘനം നടത്തിയ വാഹനത്തിനെതിരെ നടപടി സ്വീകരിച്ചു ; പിന്നാലെ ട്രെയ്‌ലർ ലോറി ഉടമയുടെ ഭീഷണി ; തന്‍റെ ഔദ്യോഗിക നമ്പറിലേക്കും പേഴ്സണല്‍ നമ്പറിലേക്കും നിരന്തരം വിളിച്ച്‌ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി പോലീസിൽ പരാതി നൽകി എൻഫോഴ്സ്മെന്‍റ് ആർടിഒ

കാക്കനാട്: : ഗതാഗത നിയമലംഘനം നടത്തിയ വാഹനത്തിനെതിരേ നിയമനടപടികള്‍ സ്വീകരിച്ചതിന്‍റെ പേരില്‍ ട്രെയ്‌ലർ ലോറി ഉടമ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്ന് എറണാകുളം എൻഫോഴ്സ്മെന്‍റ് ആർടിഒ കെ.മനോജ് തൃക്കാക്കര പോലീസില്‍ പരാതി നല്‍കി.

തന്‍റെ കീഴുദ്യോഗസ്ഥനായ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ അരുണ്‍ പോള്‍ പിടികൂടിയ വാഹനം റോഡ് ടാക്സ് അടച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. അനുവദനീയമായ അളവിലും കൂടുതല്‍ ഭാരം കയറ്റിവന്ന ട്രയ്‌ലറിനെതിരെ നിയമാനുസൃതമുള്ള നടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു.

2024 ഓഗസ്റ്റ് 17ന് പിടിച്ചെടുത്ത വാഹനം കളമശേരിയിലുളള പോലീസ് ഡിസ്ട്രിക്‌ട് ക്യാമ്ബില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും പോലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്‍റെ ഔദ്യോഗിക നമ്ബറിലേക്കും പേഴ്സണല്‍ നമ്ബറിലേക്കും നിരന്തരം വിളിച്ച്‌ കൃത്യനിർവഹണം തടസപ്പെടുത്തുകയും സർക്കാർ ഉദ്യോഗസ്ഥനായ തനിക്ക് മേല്‍ ഭീഷണി തുടരുകയും ചെയ്യുന്ന വാഹന ഉടമ “തന്‍റെ ഭാര്യയുടെ മേല്‍വിലാസം അടക്കം എടുത്തിട്ടുണ്ടെന്നും ഇത് ഭീഷണിയായി വേണമെങ്കില്‍ കരുതാമെന്നു” പറഞ്ഞതായും പരാതിയില്‍ പറയുന്നു. മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു.