ജയിലിൽ കിടന്നാലും പെൻഷൻ; കൊലക്കേസില്‍ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്ക്ക് 14 വര്‍ഷമായി മുടങ്ങാതെ പെന്‍ഷന്‍; ഓരോ മാസവും ഒരുകോടിയോളം; ലക്ഷ്മണയ്ക്ക് നിയമം ബാധകമല്ലേയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

Spread the love

കൊച്ചി:ജയിലിലിൽ കിടന്നാലും എന്താ മാസ മാസം ഒരു രൂപ പോലും തെറ്റാതെ പെൻഷൻ കിട്ടുന്നുണ്ടല്ലോ.
കൊലക്കേസില്‍ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട, റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണ 14 വര്‍ഷമായി ഒരുകോടിയോളം രൂപ പെന്‍ഷനായി വാങ്ങുന്നു. ലക്ഷ്മണയ്ക്ക് നിയമം ബാധകമല്ലേയെന്ന് വിവരാവകാശ രേഖ പങ്കുവച്ച്‌ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

കെ. ലക്ഷ്മണയെ ജീവപര്യന്തം കഠിന തടവിന് എറണാകുളം സി.ബി.ഐ കോടതി 2010 ഒക്ടോബര്‍ 28 നാണ് ശിക്ഷിച്ചത്. അന്നുമുതല്‍ ഇതുവരെ പതിനാലു വര്‍ഷമായി ഒരു മാസം പോലും മുടങ്ങാതെ 90,42,600 ലക്ഷം രൂപ (ഒരു കോടിയോളം) പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് വിവരം

കെ. ലക്ഷ്മണ ജീവപര്യന്തം ശിക്ഷ അനുഭവിച്ച്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്ബോള്‍ എല്ലാ മാസവും മുടങ്ങാതെ പെന്‍ഷന്‍ വാങ്ങിക്കുന്നുണ്ടായിരുന്നു. 1994 ല്‍ ജൂണ്‍ മാസം മുതലാണ് ലക്ഷ്മണ പെന്‍ഷന്‍ വാങ്ങിക്കുവാന്‍ തുടങ്ങിയത്. 2010 ഒക്ടോബര്‍ 28 നാണ് സി.ബി.ഐ കോടതി ലക്ഷ്മണയെ കഠിനതടവിന് ശിക്ഷിച്ചത്. 2011 ജൂണ്‍ 14 ന് ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. പിന്നീട് സുപ്രീം കോടതിയും ജീവപര്യന്തം ശിക്ഷ ശരിവച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ജീവപര്യന്തം ശിക്ഷിച്ച കുറ്റവാളി കെ. ലക്ഷ്മണ കഴിഞ്ഞ 14 വര്‍ഷമായി പെന്‍ഷന്‍ വാങ്ങിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷ്മണയുടെ ഒരു മാസത്തെ പെന്‍ഷന്‍ 53,825 രൂപയാണ്. ലക്ഷ്മണ തിരുവനന്തപുരത്ത് കവടിയാര്‍ ശ്രീവിലാസ് ലൈനിലെ വീട്ടിലാണ് താമസിച്ചുവരുന്നത്. ഇവിടെ വര്‍ഷങ്ങളായിട്ട് രണ്ട് പോലീസുകാര്‍ സംരക്ഷണം നല്‍കിവരികയാണ്.

ലക്ഷ്മണയുടെ വീട്ടു ജോലികളെല്ലാം ചെയ്യുന്നത് പോലീസുകാരാണ്. റിട്ടയേര്‍ഡ് ഡി.ജി.പി. ക്കു പോലും ഒരു പോലീസുകാരന്‍ സംരക്ഷണം ഇല്ലാത്തിടത്ത് കോടതി ശിക്ഷിച്ച ലക്ഷ്മണയ്ക്ക് നിയമവിരുദ്ധമായി പോലീസുകാരെ സഹായത്തിന് വച്ചിരിക്കുകയാണ്.

സിസ്റ്റര്‍ അഭയ കൊലകേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് ഫാ. കോട്ടൂര്‍ കോളേജ് പ്രൊഫസര്‍ എന്ന നിലയില്‍ പെന്‍ഷന്‍ വാങ്ങിക്കുന്നത് സംസ്ഥാന ധനകാര്യവകുപ്പ് (പെന്‍ഷന്‍-ബി) തടഞ്ഞിരുന്നു. എന്നിട്ടും റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്ക്ക് ഇതു ബാധകമല്ലേ എന്നാണ് ആക്ഷേപം ഉയരുന്നത്.