നെടുങ്കണ്ടത്ത് ആർഎസ്എസ് ശാഖാ കാര്യവാഹകിന് വെട്ടേറ്റു; ആക്രമണം നടത്തിയത് മൂന്ന് ബൈക്കുകളിലെത്തിയ സംഘം; ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

നെടുങ്കണ്ടത്ത് ആർഎസ്എസ് ശാഖാ കാര്യവാഹകിന് വെട്ടേറ്റു; ആക്രമണം നടത്തിയത് മൂന്ന് ബൈക്കുകളിലെത്തിയ സംഘം; ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

സ്വന്തം ലേഖകൻ

ഇടുക്കി: നെടുങ്കണ്ടം തോവാളപ്പടിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. ആർഎസ്എസ് തോവാളപ്പടി ശാഖാ കാര്യവാഹക് തൈക്കേരി പ്രകാശിനാണ് വെട്ടേറ്റത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മേസ്തിരി ജോലി ചെയ്യുന്ന പ്രകാശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായാറാഴ്ച രാത്രി 9.45നു തോവാളപ്പടിയിൽ മാരകായുധങ്ങളുമായെത്തിയ സംഘം പ്രകാശ് ഓടിച്ചിരുന്ന ജീപ്പ് തടഞ്ഞ് നിർത്തിയാണ് അക്രമിച്ചത്. പ്രകാശിൻ്റെ മുഖത്തും കൈയ്ക്കും കാലിനും പരുക്കുണ്ട്.

മൂന്ന് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. വാഹനം തടഞ്ഞ ഉടനെ മുൻവശത്തെ ഗ്ലാസ് കമ്പിവടിക്ക് അടിച്ച് തകർത്തു.

പിന്നാലെ മുഖത്തിനും കൈയ്ക്കും വെട്ടി. ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രകാശ് പറഞ്ഞു.

നെടുങ്കണ്ടം 11-ാം വാർഡ് വനിത മെമ്പർ വാക്സിൻ വിതരണം രാഷ്ട്രീയം നേട്ടത്തിനായി ഉപയോഗിക്കുന്നതായി ആരോപിച്ച് ബിജെപി നേതാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

പോസ്റ്റിനു താഴെ ബിജെപി പ്രവർത്തകനായ പ്രകാശ് കമൻ്റിട്ടിരുന്നു. ഇതിനു മുൻപ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് പ്രകാശിനെ കൈകാര്യം ചെയ്യുമെന്ന് സിപിഎം നേതാക്കൾ ഭീഷണി ഉയർത്തിയിരുന്നതായും പ്രകാശൻ പറഞ്ഞു.