ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി; ആര്‍എസ്‌എസ് പ്രവര്‍ത്തകൻ പിടിയില്‍

Spread the love

പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച്‌ അശ്ലീല പരാമർശം നടത്തിയ ആർഎസ്‌എസ് പ്രവർത്തകൻ പിടിയിലായി.

video
play-sharp-fill

ഷൊർണൂർ മുണ്ടമുക പാണ്ടിയാല്‍തൊടി ഉണ്ണികൃഷ്ണനെയാണ് (57) ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ‘ഉണ്ണികൃഷ്ണൻ എസ്‌ആർആർ ഉണ്ണി’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാള്‍ ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമർശം നടത്തിയത്. മേയ് 16നാണ് ഫേസ്ബുക്കിലൂടെ സന്ദേശം പങ്കുവച്ചത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സന്ദേശം പൊലീസിന്റെ സൈബർ പട്രോളിംഗ് വിഭാഗമാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഉണ്ണികൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group