തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ ആർഎസ്‌എസ് ആക്രമണം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് വലിയശാലയില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ ആർഎസ്‌എസ് ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം.

video
play-sharp-fill

കൊച്ചാർ സ്വദേശികളായ സച്ചിൻ, ശ്രീഹരി എന്നിവർക്ക് ആക്രമണത്തില്‍ പരിക്കേട്ടു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു മർദനം.

പ്രകോപനമില്ലാതെയായിരുന്നു മർദനമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. ആർഎസ്‌എസ് ശാഖയ്ക്ക് മുന്നിലൂടെ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തായിരുന്നു അക്രമം. കേസില്‍ കൃഷ്ണകുമാർ, വിഘ്നേഷ് എന്നിവരെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group