
കണ്ണൂർ: കണ്ണൂർ മയ്യിലിൽ ആർഎസ്എസ് പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്ത മടങ്ങുകയായിരുന്ന ആർഎസ്എസ് പ്രവർത്തകനാണ് മർദനമേറ്റത്.
കൊളച്ചേരി സ്വദേശി രജിത്തിനാണ് മർദനമേറ്റത്. സംഭവത്തിൽ 25 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.