play-sharp-fill
ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുത്തു:  ഇന്ത്യാ ഗഗൻയാൻ പദ്ധതി സഫലമാക്കുന്നതിലേക്ക് കൂടുതൽ അടുത്തുവെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ

ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുത്തു: ഇന്ത്യാ ഗഗൻയാൻ പദ്ധതി സഫലമാക്കുന്നതിലേക്ക് കൂടുതൽ അടുത്തുവെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ

 

സ്വന്തം ലേഖകൻ

ബെംഗളൂരു: ഇന്ത്യയിൽ നിന്നും ബഹിരാകാശ സഞ്ചാരികളെയും തെരഞ്ഞെടുത്തു.നാലു പേരെയാണ് ബഹിരാകാശ യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യ ഗഗൻയാൻ പദ്ധതി സഫലമാക്കുന്നതിലേക്ക് കൂടുതൽ അടുത്തതായും അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന് പുറമെ
‘ഈ വർഷം നിരവധി പരീക്ഷണങ്ങൾ നടത്തുമെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.


അന്തിമമായി തെരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ സഞ്ചാരികൾ ജനുവരി അവസാനത്തോടെ റഷ്യയിൽ പരിശീലനം ആരംഭിക്കും’, കെ. ശിവൻ വ്യക്തമാക്കി. ഗഗൻയാന്റെ ആളില്ലാ പറക്കൽ ഈ വർഷം തന്നെ നടത്താൻ ലക്ഷ്യമിടുന്നതായി ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. വമ്പൻ പദ്ധതികൾ മറ്റ് ദൗത്യങ്ങളെ ബാധിക്കുമെന്ന ആശങ്കകളെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ‘ഈ വർഷം 25ലേറെ ദൗത്യങ്ങളാണ് ലക്ഷ്യമിടുന്നത്’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുത്ത അവസാന ഘട്ട സഞ്ചാരികളിൽ ഏഴ് പേർക്ക് റഷ്യയിൽ സ്‌ക്രീനിംഗ് നടപടിക്രമങ്ങൾ നവംബറിൽ തന്നെ നടത്തിയിരുന്നു. ഇവരിൽ നിന്നും അവസാന ബാച്ചായ നാല് പേരാണ് റഷ്യയിലേക്ക് പരിശീലനത്തിനായി പോകുന്നത്. 2022നുള്ളിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയായ ഗഗൻയാന് ആവശ്യമായ 12 ടെസ്റ്റ് പൈലറ്റുമാരെ ലെവൽ 1 സ്‌ക്രീനിംഗ് പൂർത്തിയാക്കി സെപ്റ്റംബറിലാണ് തെരഞ്ഞെടുത്തത്.

60 അപേക്ഷകരിൽ നിന്നാണ് 12 പേരെ ബഹിരാകാശ യാത്രക്കായി കണ്ടെത്തിയത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ ഗ്ലാവ്കോസ്മോസാണ് സ്‌ക്രീനിംഗ് പൂർത്തിയാക്കി അന്തിമ നാല് പേരെ തെരഞ്ഞെടുത്തത്. ഗഗൻയാൻ ബഹിരാകാശ സഞ്ചാരികൾക്ക് നൂതന പരിശീലനം ലഭ്യമാക്കാൻ ഐഎസ്ആർഒ സ്പേസ് ഫ്ളൈറ്റ് സെന്ററും, ഗ്ലാവ്കോസ്മോസും തമ്മിൽ ജൂലൈയിലാണ് കരാർ ഒപ്പുവെച്ചത്.