
സ്വാമി വിവേകാനന്ദൻ ലോകമെങ്ങുമുള്ള യുവജനങ്ങൾക്ക് ദിശാബോധം പകർന്നു നൽകിയ ആത്മീയവര്യൻ: ഡോ.സി.ഐ.ഐസക്ക്.
കോട്ടയം: യുവജനതയിൽ ആത്മാഭിമാനം ഉണർത്തി ജീവിതലക്ഷ്യം കൈവരിക്കുന്നതിനായുള്ള വ്യക്തമായ ദിശാബോധം പകർന്നു നൽകിയ ആത്മീയ വര്യനായിരുന്നു സ്വാമി വിവേകാനന്ദനെന്ന്, ചരിത്രഗവേഷകൻ പത്മശ്രീ. ഡോ.സി.ഐ.ഐസക്ക്.
ആർ.ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ സംഘടിപ്പിച്ച സ്വാമി വിവേകാനന്ദൻ്റെ 122 -ാമത് സമാധി അനുസ്മരണ സമ്മേളനത്തിൽ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിന്നു അദ്ദേഹം.
കേരള ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡൻ്റ് ആത്മജവർമ്മ തമ്പുരാൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർ.ശങ്കർ സാംസ്കാരിക വേദി പ്രസിഡൻ്റ് എം.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ.ഡോ.സി.ഐ.ഐസക്കിനെ സ്വാമിയാർ മഠം ട്രസ്റ്റി എൻ.സോമശേഖരൻ ആദരിച്ചു.
സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ് മുൻ ചെയർമാൻ കുഞ്ഞ് ഇല്ലംപള്ളി മുഖ്യ പ്രഭാഷണം നടത്തി.
അഡ്വ.ജി.ശ്രീകുമാർ, ഡോ.ബി.ഹേമചന്ദ്രൻ, സി.പി.മധുസൂധനൻ നായർ, എം.കെ.ശശിയപ്പൻ,
എം.ബി.സുകുമാരൻ നായർ, ആനിക്കാട് ഗോപിനാഥ്, പ്രബോദ് ചങ്ങനാശ്ശേരി, ഡോ.കെ.സുബ്രമണ്യം, ബൈജു മാറാട്ടുകുളം, വി.എം.മണി, സക്കീർ ചങ്ങംപള്ളി എന്നിവർ പ്രസംഗിച്ചു.