ആർ.ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി:

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: ആർ.ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. ഇന്നു രാവിലെ 10 – ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ പുഷ്പാർച്ചനയും അനുസ് മരണ യോഗവും ചേർന്നു.

അനുസ്മരണ യോഗത്തിൽ സാംസ്കാരികവേദി പ്രസിഡന്റ് എം.എസ്. സാബു അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ് മുൻ ചെയർമാൻ കുഞ്ഞ് ഇല്ലമ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. ബൈജു മാറാട്ടുകുളം, സക്കീർ തങ്ങം പള്ളി, വി.എം. മണി, എം.കെ. ശരിയപ്പൻ എന്നിവർ പ്രസംഗിച്ചു.