play-sharp-fill
ആയിരംകോടി ക്ലബില്‍ ഇടംനേടി ആര്‍ആര്‍ആര്‍;  സ്വപ്നനേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം

ആയിരംകോടി ക്ലബില്‍ ഇടംനേടി ആര്‍ആര്‍ആര്‍; സ്വപ്നനേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം

സ്വന്തം ലേഖകൻ

കൊച്ചി: ബാഹുബലി സീരിസിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ആര്‍ആ‍ര്‍ആര്‍ ബോക്സ്‌ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്.


ഇപ്പോഴിതാ മറ്റൊരു സ്വപ്ന നേട്ടം കൂടി സ്വന്താക്കിയിരിക്കുകയാണ് ആര്‍.ആര്‍.ആര്‍.
ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സ്വപ്നനേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ സിനിമയാണ് ആര്‍.ആര്‍.ആര്‍. ദംഗല്‍, ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളാണ് 1000 കോടിയിലേറെ നേടിയ മറ്റു രണ്ട് ചിത്രങ്ങള്‍. ഇതില്‍ ദംഗലിന്‍റെ ആഗോള ഗ്രോസ് 2024 കോടിയും ബാഹുബലി 2ന്‍റേത് 1810 കോടിയും ആയിരുന്നു.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ബജ്‌രംഗി ഭായിജാന്‍,​സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മാര്‍ച്ച്‌ 25ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച കൊണ്ട് നേടിയ ആഗോള ഗ്രോസ് തന്നെ 710 കോടി ആയിരുന്നു.

ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ ഗ്രോസ് 560 കോടിയും ആയിരുന്നു. കോവിഡിനു ശേഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ആദ്യവാര കളക്ഷന്‍ ആയിരുന്നു ഇത്. ഭീമും രാമരാജുവുമായി ജൂനിയര്‍ എന്‍.ടി.ആറും രാംചരണും നിറഞ്ഞാടിയ ചിത്രത്തില്‍ ആലിയ ഭട്ടാണ് നായികയായി എത്തിയത്.