നോര്‍ത്തേണ്‍ റെയില്‍വേയില്‍ 4116 അപ്രന്റീസ് ഒഴിവുകള്‍; നവംബര്‍ 25 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

Spread the love

ന്യൂഡല്‍ഹി: റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (RRC) നോര്‍ത്തേണ്‍ റെയില്‍വേ, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി 4116 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് rrcnr.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം.

video
play-sharp-fill

2025 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 24 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. 2026 ഫെബ്രുവരിയില്‍ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.

യോഗ്യതാ മാനദണ്ഡങ്ങള്‍
കുറഞ്ഞ പ്രായം: 15 വയസ്സ്, കൂടിയ പ്രായം: 2026 ജനുവരി 1-ന് 24 വയസ്സ്.
പ്രായപരിധിയില്‍ ഇളവ്: SC/ST വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും OBC വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് 10 വര്‍ഷത്തെ ഇളവുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യതകള്‍
അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ 10, പ്ലസ്ടു വിജയം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (NCVT) അല്ലെങ്കില്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (SCVT) നല്‍കുന്ന ഐടിഐ പാസ് സര്‍ട്ടിഫിക്കറ്റ്.

അപേക്ഷാ ഫീസ്
ജനറല്‍ വിഭാഗത്തിന് 100 രൂപ. വനിതകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങള്‍ക്ക് ഫീസ് ഇല്ല.

അതത് ട്രേഡുകളില്‍ വിജ്ഞാപന പ്രകാരം അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി ട്രേഡ് തിരിച്ച് തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓരോ ട്രേഡിലെയും മെറിറ്റ് ലിസ്റ്റ്, പത്താം ക്ലാസ്സില്‍ കുറഞ്ഞത് 50 ശതമാനം (മൊത്തം) മാര്‍ക്കോടെ നേടിയ മാര്‍ക്കിന്റെ ശതമാനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കും.

രണ്ട് ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേ മാര്‍ക്കാണെങ്കില്‍, പ്രായം കൂടിയ ആള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് RRC അറിയിക്കുന്നു.

അപേക്ഷിക്കേണ്ട വിധം

റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (rrcnr.org) സന്ദര്‍ശിക്കുക.
ഔദ്യോഗിക വിജ്ഞാപനം വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക.

ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് ഫോം സമര്‍പ്പിക്കുക.
ഫീസ് ബാധകമെങ്കില്‍ അടച്ച ശേഷം, സമര്‍പ്പിച്ച ഫോം ഡൗണ്‍ലോഡ് ചെയ്യുക.
RRC സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയും 1785 അപ്രന്റീസ് ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 17 ആണ്. മറ്റ് റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങളെല്ലാം RRC NR-ന് സമാനമാണ്.