സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ വൻ തൊഴിലവസരങ്ങൾ; യോഗ്യത പത്താം ക്ലാസ്; നവംബര്‍ 18 മുതൽ അപേക്ഷിക്കാം

Spread the love

സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ ഡിവിഷനില്‍ ജോലി നേടാന്‍ അവസരം. അപ്രന്റീസ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 1785 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 17 വരെയാണ് റിക്രൂട്ട്‌മെന്റ് പ്രക്രിയ നടക്കുക.

video
play-sharp-fill

തസ്തികയും ഒഴിവുകളും

സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ്. ആകെ ഒഴിവുകള്‍ 1785.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപരിധി

15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. പ്രായം 2026 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ്/ പ്ലസ് ടു വിജയിച്ചിരിക്കണം.

സമാനമായ ട്രേഡുകളില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും വേണം.

തെരഞ്ഞെടുപ്പ്

അപേക്ഷയുടെ അടിസ്ഥാനത്തില്‍ ട്രേഡുകളുടെ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. മെട്രിക്കുലേഷന്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കുക. ശേഷം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും പൂര്‍ത്തിയാക്കി അപേക്ഷ നല്‍കും.

അപേക്ഷ ഫീസ്

100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി/ ഭിന്നശേഷി/ വനിത എന്നീ വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. ഓണ്‍ലൈനായി ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ നടപടികള്‍ നവംബര്‍ 18നാണ് ആരംഭിക്കുക. വിശദ വിവരങ്ങളും, അപേക്ഷ പ്രോസ്‌പെക്ടസും വെബ്‌സൈറ്റിലുണ്ട്. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.