
ബൗളിങ് മികവില്‍ ത്രില്ലര്‍ ജയം ; ആര്‍സിബി തകര്‍ന്നു തരിപ്പണം; 14 ഓവറിൽ 95 റണ്‍സ് ; പഞ്ചാബിന് അനായാസ ജയം
ബംഗളൂരു: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടത്തില്‍ ബൗളിങ് മികവില്‍ ത്രില്ലര്‍ ജയം പിടിച്ച പഞ്ചാബ് കിങ്‌സ് സമാന ബൗളിങ് മികവ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെയും പുറത്തെടുത്തു. മഴയെ തുടര്‍ന്നു 14 ഓവര്‍ ആക്കി ചുരുക്കിയ പോരാട്ടത്തില്‍ ആര്‍സിബിയെ പഞ്ചാബ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സില്‍ ഒതുക്കി. പഞ്ചാബിനു ജയിക്കാന്‍ 96 റണ്‍സ്.
ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്വന്തം മൈതാനത്ത് ആര്‍സിബി ബാറ്റിങ് നിര പഞ്ചാബ് ബൗളിങിനു മുന്നില്‍ തകര്‍ന്നു തരിപ്പണം.
ടീമിലെ രണ്ട് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഏഴാമനായി ക്രീസിലെത്തിയ ടിം ഡേവിഡിന്റെ വെടിക്കെട്ടാണ് സ്‌കോര്‍ ഈ നിലയ്ക്ക് എത്തിച്ചത്. താരം 26 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം 50 റണ്‍സ് അടിച്ചെടുത്തു. 14ാം ഓവറിന്റെ അവസാന പന്തില്‍ ഒരു നോ ബോള്‍ കിട്ടിയതോടെ ഡേവിഡ് അര്‍ധ സെഞ്ച്വറി കണ്ടെത്തുകയായിരുന്നു. 63 റണ്‍സിനിടെ 9 വിക്കറ്റുകള്‍ നഷ്ടമായ ആര്‍സിബിയെ ഈ നിലയ്‌ക്കെത്തിച്ചത് താരത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

18 പന്തില്‍ ഒരോ സിക്‌സും ഫോറും സഹിതം 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പടിദാറാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. ടിം ഡേവിഡ് ഒറ്റയ്ക്ക് 50 റണ്‍സും ശേഷിച്ച 10 പേര്‍ ചേര്‍ന്ന് 45 റണ്‍സുമാണ് ബോര്‍ഡില്‍ ചേര്‍ത്തത്!
മാര്‍ക്കോ യാന്‍സന്‍ 3 ഓവറില്‍ 10 റണ്‍സ് വഴങ്ങിയും യുസ്‌വേന്ദ്ര ചഹല്‍ ഇത്രയും ഓവറില്‍ തന്നെ 11 റണ്‍സ് വഴങ്ങിയും 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്ദീപ് സിങ് എന്നിവരും രണ്ട് വിക്കറ്റെടുത്തു. സേവ്യര്‍ ബാര്‍ട്‌ലെറ്റ് ഒരു വിക്കറ്റെടുത്തു.