ഡല്‍ഹിയെ വീഴ്ത്തി വനിതാ പ്രീമിയർ ലീഗില്‍ ആർസിബി ചാമ്പ്യന്‍സ്; തകര്‍ത്തടിച്ച് ജോര്‍ജിയ വോളും സ്മൃതിയും

Spread the love

വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി ആര്‍സിബിക്ക് കിരീടം. ആറ് വിക്കറ്റിനാണ് വിജയം. ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ആര്‍സിബി മറികടന്നത്.

video
play-sharp-fill

തുടര്‍ച്ചയായ നാലാം സീസണിലും ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഡല്‍ഹിക്ക് കന്നി കിരീടത്തിനായി ഇനിയും കാത്തിരിക്കണം. തകര്‍ത്തടിച്ച ജോര്‍ജിയ വോളും സ്മൃതി മന്ദാനയുമാണ് ഡല്‍ഹിയുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയത്.

പുരുഷ വനിതാ ലീഗുകളില്‍ ഒരേസമയം കിരീടം എന്ന നേട്ടവും ബംഗളൂരു ഫ്രാഞ്ചൈസിക്ക് സ്വന്തമായി. 2024ലും ഡബ്ല്യുപിഎല്‍ കിരീടം ആര്‍സിബി ഉയര്‍ത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഓപ്പണര്‍മാരില്‍ ഒരാളായ ഗ്രേസ് ഹാരിസിന്റെ വിക്കറ്റ് 9(7) രണ്ടാം ഓവറില്‍ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന 87(41) – ജോര്‍ജിയ വോള്‍ 79(54) സഖ്യം നേടിയ 156 റണ്‍സ് കൂട്ടുകെട്ടില്‍ അനായാസ ജയത്തിലേക്ക് കുതിച്ചു.

വോളിനെ പുറത്താക്കിയ മലയാളി താരം മിന്നു മണിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. റിച്ച ഘോഷിനെ 6(6) പുറത്താക്കി നന്ദിന് ശര്‍മ്മയും സ്മൃതി മന്ദാനയെ മടക്കി ഷാലിന്‍ ഹെന്‍ റിയും പ്രതീക്ഷ നല്‍കിയെങ്കിലും രാധ യാദവിന്റെ ക്യാച്ച് മിന്നു മണി വിട്ടുകളഞ്ഞത് തിരിച്ചടിയായി.

ആദ്യം ബാറ്റ് ചെയ്ത് ക്യാപ്റ്റന്‍ ജമീമ റോഡ്രിഗ്സിന്റെ അര്‍ദ്ധ സെഞ്ച്വറി മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് ആണ് ഡല്‍ഹി ക്യാപിറ്റല്‍സ് അടിച്ചെടുത്തത്. ഓപ്പണര്‍മാരായ ലിസെല്‍ ലീ 37(30), ഷഫാലി വര്‍മ്മ 20(13) എന്നിവര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.

ദക്ഷിണാഫ്രിക്കന്‍ താരം ലോറ വോള്‍വാര്‍ട്ട് 44(25), ക്യാപ്റ്റന്‍ ജമീമ റോഡ്രിഗ്സ് 57(37) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.ഷിനെല്‍ ഹെന്റി 15 പന്തുകളില്‍ നിന്ന് 35 റണ്‍സ് നേടി പുറത്താകാതെ നിന്നു.

നാല് ഫോറും രണ്ട് സിക്സും ഷിനെലിന്റെ ബാറ്റില്‍ നിന്ന് പിറന്നപ്പോള്‍ ഡല്‍ഹി സ്‌കോര്‍ 200 കടക്കുകയായിരുന്നു. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ജമീമ റോഡ്രിഗ്സിന്റെ ഇന്നിംഗ്സ്. ആര്‍സിബിക്ക് വേണ്ടി സയാലി സാത്ഗരെ, അരുന്ധതി റെഡ്ഡി, നദീന്‍ ഡി ക്ലാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി