
തേർഡ് ഐ ബ്യൂറോ
കുഴിമറ്റം: പനച്ചിക്കാട് രോഗം സ്ഥിരീകരിച്ച ബിഎഡ് വിദ്യാർത്ഥിയായ പെൺകുട്ടിയുടെ റൂട്ട്മാപ്പ് പുറത്തു വിട്ടതോടെയാണ് ഇവർക്കു രോഗം ബാധിച്ചത് വീട്ടിൽ നിന്നു തന്നെയാണ് എന്ന സംശയം ഉടലെടുക്കുന്നത്. ഇവരുടെ അച്ഛൻ കോട്ടയം മാർക്കറ്റിൽ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം എത്തിയിരുന്നു. ഓട്ടോറിക്ഷയിൽ പച്ചക്കറികളുമായി ഇദ്ദേഹം പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിൽ നിന്നാകാം പെൺകുട്ടിയ്ക്കു രോഗം ബാധിച്ചത് എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
ഏപ്രിൽ 18 മുതൽ ആശുപത്രിയിൽ അഡ്മിറ്റായ ഏപ്രിൽ 26 വരെയുള്ള പെൺകുട്ടിയുടെ റൂട്ട്മാപ്പാണ് ഇപ്പോൾ ആരോഗ്യ വിഭാഗം പുറത്തു വിട്ടിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രിൽ 18 ന് പെൺകുട്ടി പനച്ചിക്കാട് വീട്ടിലുണ്ടായിരുന്നു. ഇവിടെ നിന്നും 20 നാണ് കുട്ടി പുറത്തിറങ്ങുന്നത്. 20 ന് വൈകിട്ട് 3.45 മുതൽ അഞ്ചു വരെ പനച്ചിക്കാട് പഞ്ചായത്തിലെ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുട്ടി സന്ദർശനം നടത്തി. ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവിടെ സന്ദർശനം നടത്തിയത്.
18 മുതൽ 20 വരെ വീണ്ടും വീട്ടിൽ തന്നെ തുടരുകയും ചെയ്തു. 24 ന് വീണ്ടും ഇതേ അസ്വസ്ഥതകളുമായി കുട്ടി പ്രാഥണിക ആരോഗ്യ കേന്ദ്രത്തിൽ എത്തി. മൂന്നു മണിയ്ക്കാണ് ഇവിടെ എത്തിയത്. അസ്വസ്ഥത അനുഭവപ്പെട്ട് 25 ന് വീണ്ടും എത്തിയതോടെ കുട്ടിയെ ജനറൽ ആശുപത്രിയിലേയ്ക്കു റഫർ ചെയ്യുകയായിരുന്നു.
08.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ജില്ലാ ആശുപത്രിയിൽ ഇരുന്ന കുട്ടിയുടെ സ്രവ സാമ്പിളുകൾ ശേഖരിച്ച ശേഷം തിരികെ വീട്ടിലേയ്ക്കു മടക്കി അയച്ചു. 26 ന് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.