റോട്ട് വീലറുടെ മൃതദേഹം അഴുകിയ നിലയിൽ ; വളര്‍ത്തുനായയെ പട്ടിണിക്കിട്ടു കൊന്നെന്ന പരാതിയില്‍ ഉടമക്കെതിരെ കേസെടുത്ത് പോലീസ്

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെ പട്ടിണിക്കിട്ടു കൊന്നെന്ന പരാതിയില്‍ ഉടമക്കെതിരെ എലത്തൂര്‍ പൊലീസ് കേസെടുത്തു.

എടക്കാട് വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് രണ്ട് വയസ്സുള്ള റോട്ട് വീലറിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട് ചീഫ് വെറ്ററിനറി ഓഫീസറുടെ പരാതിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ച വിപിന്‍ മോഹനെതിരെയാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ നായയുടെ ഉടമയ്ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് ഫോര്‍ അനിമല്‍ എന്ന സംഘടന എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മൃഗഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ഉടമയ്ക്കെതിരെ എലത്തൂര്‍ പൊലീസ് കേസെടുത്തു.