സൗജന്യ നേത്ര പരിശോധനാ ക്യാമ്പുമായി റോട്ടറി ANNS ക്ലബ് ഓഫ് കട്ടപ്പന ; ഡിസംബർ 3ന് കട്ടപ്പനയിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9947407002, 95391 92927 ഈ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കട്ടപ്പന : പ്രമേഹം മൂലമുള്ള കണ്ണ്  രോഗങ്ങൾ നേരത്തേ കണ്ടെത്താനും ഫലപ്രദമായ ചികിത്സ നൽകാനും ലക്ഷ്യമിട്ട് റോട്ടറി ANNS Club of Kattappana സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

video
play-sharp-fill

ഡിസംബർ 3, 2025 (ബുധനാഴ്ച) രാവിലെ 10 മണിമുതൽ 1 മണി വരെ കട്ടപ്പന പുതിയ ബസ്റ്റാന്റ് സമീപം അമർ ജവാൻ റോഡിലുള്ള  ഗ്രീൻ വേൾഡ് ഇന്റർനാഷണൽ ഹാളിൽ വച്ച് ക്യാമ്പ് നടത്തപ്പെടും.

റോട്ടറി ANNS ക്ലബ് ഓഫ് കട്ടപ്പന, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം, ഇടുക്കി ജില്ലാ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡയബറ്റിക് റെറ്റിനോപതി (പ്രമേഹം കണ്ണിനെ ബാധിക്കുന്ന അസുഖം) കണ്ടെത്തുന്നതിനുള്ള ഈ പ്രത്യേക ക്യാമ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പിൽ താഴെ പറയുന്ന വിദഗ്ധർ സേവനം നൽകും:

• ഡോക്ടർ

• സ്റ്റാഫ് നഴ്സ്

• ഓപ്റ്റോമെട്രിസ്റ്റ്

• കോർഡിനേറ്റർ

• അസിസ്റ്റന്റ്

ഇവരടങ്ങുന്ന ഇടുക്കി ജില്ലാ ആശുപത്രിയിലെ പ്രൊഫഷണൽ സംഘം പരിശോധനകൾ നടത്തും.

പരിശോധനയിൽ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആവശ്യമായ മരുന്നുകളും തുടർചികിത്സ നിർദ്ദേശങ്ങളും ക്യാമ്പിൽ തന്നെ നൽകും.

പ്രോഗ്രാം കോർഡിനേറ്റേഴ്സ്:

• Mrs. Ancy Kuraian – President, Anns Club- +91 94971 87356

• Ann Merlin Ajo – Secretary

• Ann Raji Sandeep – Treasurer

• Ann Sherly Baiju – Program Chair

• Mrs. Shanida – Optometrist

രജിസ്ട്രേഷനുകൾക്കായി: Rotary അംഗങ്ങളുമായി അല്ലെങ്കിൽ

-ഡോ. വിനോദ്കുമാർ TA -റോട്ടറി ക്ലബ്‌ പ്രസിഡന്റ്-‌ +91 99474 07002

അജോ എബ്രഹാം -സെക്രട്ടറി –

+91 95391 92927 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.