വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്മാരെ കളിത്തോക്കുകൊണ്ട് വിരട്ടിയോടിച്ച്ത് ;ഡൗണ്‍ സിന്‍ഡ്രോമുള്ള 25 കാരന്‍.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ ഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്ന രസകരമായ ഒരു വാര്‍ത്തയാണ് നെറ്റീസണ്‍സിന്റെ കയ്യടി ഏറ്റുവാങ്ങുന്നത്.

 

വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്മാരെ കളിത്തോക്ക് കാണിച്ച്‌ ഭീഷണിപ്പെടുത്തി വിരട്ടിയോടിച്ചിരിക്കുകയാണ് 25 കാരന്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജ്യോതി നഗര്‍ ഏരിയയില്‍ തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ട് മോഷ്ടാക്കളെയാണ് ഡൗണ്‍ സിന്‍ഡ്രോമുള്ള 25 -കാരന്‍ ഒറ്റയ്ക്ക് നേരിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡിസംബര്‍ 6 നായിരുന്നു റെയില്‍വേ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന സത്പാല്‍ സിംഗിന്റെ വീട്ടില്‍ മോഷണ ശ്രമം നടന്നത്. എന്നാല്‍ വീട്ടില്‍ മോഷ്ടിക്കാന്‍ എത്തിയ കള്ളന്മാര്‍ക്ക് നേരെ യുവാവ് കളിത്തോക്ക് നീട്ടിയതും ഭയന്നുവിറച്ച കള്ളന്മാര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.

 

സംഭവ സമയത്ത് സത്പാല്‍ സിംഗിന്റെ ഇളയ മകനായ നിശാന്ത് ചൗധരി വീട്ടില്‍ തനിച്ചായിരുന്നു. വീടിന്റെ പൂട്ടു തകര്‍ത്ത് അകത്തു കയറിയ കള്ളന്മാര്‍ വീട് അകത്തുനിന്ന് പൂട്ടിയതിനുശേഷമാണ് മോഷണം നടത്തിയത്. ഈ സമയത്താണ് തന്റെ കൈവശം ഉണ്ടായിരുന്നു യഥാര്‍ത്ഥ തോക്ക് പോലെ തോന്നിക്കുന്ന കളിത്തോക്കെടുത്ത് നിശാന്ത് കള്ളന്മാര്‍ക്ക് നേരെ ചൂണ്ടിയത്. ഭയന്നുപോയ കള്ളന്മാര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി

 

സംഭവത്തില്‍ വീട്ടുജോലിക്കാരിക്ക് നല്‍കുന്നതിനായി ഹാളില്‍ സൂക്ഷിച്ചിരുന്ന 2000 രൂപ മാത്രമാണ് നഷ്ടമായതെന്ന് സത്പാല്‍ സിംഗ് പറഞ്ഞു. മോഷണത്തില്‍ വീട്ടുജോലിക്കാരിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം എന്നും ഇദ്ദേഹം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 

കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണ ശ്രമം തടയാന്‍ സഹായിച്ച നിശാന്തിന്റെ സമയോചിതമായ ഇടപെടലിനെ പോലീസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം മോഷണത്തിനായി അകത്ത് കിടന്ന് കള്ളന്മാര്‍ വെറും 45 സെക്കന്‍ഡ് കൊണ്ട് പുറത്തേക്ക് ഓടുന്നതിന്റെ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.