
പനാജി: എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടുവില്‍ എഫ്‌സി ഗോവക്കെതിരായ എവേ മത്സരത്തിനുള്ള സംഘത്തില്‍ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ഉണ്ടാവില്ലെന്ന സ്ഥിരീകരിച്ച് അല്‍ നസ്ർ.
റൊണാള്‍ഡോക്ക് പുറമെ ക്രൊയേഷ്യൻ തരാം മാഴ്‌സെലോ ബ്രോസോവിച്ചും ടീമില്‍ ഉണ്ടാവിനിടയില്ല. ഒക്ടോബർ 22 വൈകീട്ട് 7:15 ന് ഫതോർഡയിലാണ് ഇരുവരും തമ്മിലുള്ള മത്സരം.
കിങ്സ്ലി കോമൻ, ഇനിഗോ മാർട്ടിനസ്, സാദിയോ മാനെ തുടങ്ങിയ പ്രമുഖ താരങ്ങള്‍ അല്‍ നസ്റിനായി ഇന്ത്യയിലെത്തുന്നുണ്ട്. നിലവില്‍ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച അല്‍ നസ്ർ പട്ടികയില്‍ ഒന്നാം സ്ഥാനത്തും, രണ്ടും പരാജയപ്പെട്ട ഗോവ അവസാന സ്ഥാനത്തുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


