video
play-sharp-fill

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കട്ടൗട്ട് തകര്‍ന്നുവീണു;  കട്ടൗട്ട് സ്ഥാപിച്ചിരുന്നത് 120 അടി ഉയരത്തിൽ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കട്ടൗട്ട് തകര്‍ന്നുവീണു; കട്ടൗട്ട് സ്ഥാപിച്ചിരുന്നത് 120 അടി ഉയരത്തിൽ

Spread the love

സ്വന്തം ലേഖിക

പാലക്കാട്: ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച ഏറ്റവും ഉയരം കൂടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് തക‌ര്‍ന്നു.

പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ടാണ് തകര്‍ന്ന് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

120 അടി ഉയരത്തിലാണ് പോര്‍ച്ചുഗല്‍ ആരാധകര്‍ കട്ടൗട്ട് സ്ഥാപിച്ചിരുന്നത്. ഇന്ന് ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് കട്ടൗട്ട് താഴെ വീണത്.

ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിന്റെ ഫലമായാണ് ഇത് സംഭവിച്ചതെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസമാണ് ഈ കട്ടൗട്ട് സ്ഥാപിച്ചത്. പോര്‍ച്ചുഗല്‍ ഇപ്പോഴും ലോകകപ്പില്‍ വിജയിച്ച്‌ മുന്നേറുന്നതുകൊണ്ട് തന്നെ കട്ടൗട്ട് പുനസ്ഥാപിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.