റൊമാൻ്റിക് കോമഡി ചിത്രം ശുക്രൻ ചിത്രീകരണം പൂർത്തിയായി: ഉബൈനിയാണ് സംവിധാനം: ബിബിൻ ജോർജ്, ചന്തുനാഥ്, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആദ്യാ പ്രസാദാണ് നായിക.

Spread the love

കൊച്ചി: റൊമാൻ്റിക് കോമഡി ജോണറില്‍ ഉബൈനി സംവിധാനം ചെയ്യുന്ന ‘ശുക്രൻ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിലായി ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്.

ജീസിനിമാസ്, എസ്.കെ.ജി.ഫിലിംസ്, നില്‍ സിനിമാസ് എന്നീ ബാനറുകളില്‍ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാതാക്കള്‍ – ജീമോൻ ജോർജ്, ഷാജി.കെ. ജോർജ്, നീല്‍സിനിമാസ് എന്നിവരാണ്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ നടന്നുവരുന്നു.

ഷിജു ടോം, ഗിരീഷ് പാലമൂട്ടില്‍, ദിലീപ് റഹ് മാൻ , സഞ്ജു നെടുംകുന്നേല്‍ എന്നിവരാണ് കോ – പ്രൊഡ്യൂസേർസ്. കളിക്കൂട്ടുകാരായ രണ്ട് ആത്മ സുഹൃത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാൻ നടത്തുന്ന ശ്രമങ്ങളാണ് തികച്ചും റൊമാൻ്റിക്ക് ഹ്യൂമർ ജോണറില്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബിബിൻ ജോർജ്, ചന്തുനാഥ്, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആദ്യാ പ്രസാദാണ് നായിക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നസീർ, ടിനി ടോം, അശോകൻ, അസീസ് നെടുമങ്ങാട്, ഡ്രാക്കുള സുധീർ, ബാലാജി ശർമ്മ, ബിനു തൃക്കാക്കര, മാലാ പാർവ്വതി, റിയാസ് നർമ്മകല, തുഷാര പിള്ള, ദിവ്യാ എം. നായർ, ജയക്കുറുപ്പ്, ജീമോൻ ജോർജ്, രശ്മി അനില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രാഹുല്‍ കല്യാണിൻ്റേതാണ് തിരക്കഥ. ഗാനങ്ങള്‍ – വയലാർ ശരത്ച്ചന്ദ്ര വർമ്മ രാജീവ് ആലുങ്കല്‍. സംഗീതം -സ്റ്റില്‍ജു അർജുൻ. പശ്ചാത്തല സംഗീതം – സിബി മാത്യു അലക്സ്. ഛായാഗ്രഹണം – മെല്‍ബിൻ കുരിശിങ്കല്‍. എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യൻ. കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്. മേക്കപ്പ് – സിജേഷ് കൊണ്ടോട്ടി. കോസ്റ്റ്യും ഡിസൈൻ- ബ്യൂസി ബേബി ജോണ്‍. ആക്ഷൻ-

കലൈകിംഗ്സ്റ്റണ്‍, മാഫിയാ ശശി, കൊറിയോഗ്രാഫി – ഭൂപതി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ. സ്റ്റില്‍സ് – വിഷ്ണു .ആർ. ഗോവിന്ദ്. സൗണ്ട് മിക്സിങ് – അജിത്.എം. ജോർജ്. ലൈൻ പ്രൊഡ്യൂസർ – സണ്ണി തഴുത്തല. പ്രൊജക്റ്റ് ഡിസൈനർ – അനുക്കുട്ടൻ ഏറ്റുമാന്നൂർ. ഡിസൈൻസ് – മനു സാവിഞ്ചി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ജസ്റ്റിൻ കൊല്ലം. പ്രൊഡക്ഷൻ കണ്‍ട്രോളർ – ദിലീപ് ചാമക്കാല, വാഴൂർ ജോസ്.