video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
HomeCinemaരോമാഞ്ചം ഏപ്രിൽ 7ന് ഒടിടിയിൽ;ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിൻ്റെ ഒടിടി പതിപ്പ് ഇറങ്ങുക

രോമാഞ്ചം ഏപ്രിൽ 7ന് ഒടിടിയിൽ;ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിൻ്റെ ഒടിടി പതിപ്പ് ഇറങ്ങുക

Spread the love

സ്വന്തം ലേഖകൻ
നവാഗതനായ ജിത്തു മാധവൻ്റെ സംവിധാനത്തിൽ 2023 ഫെബ്രുവരി 3ന് പുറത്തിറങ്ങിയ ചിത്രമാണ് രോമാഞ്ചം. സൗബിന്‍ ഷാഹിര്‍, ചെമ്പൻ വിനോദ്, അര്‍ജുന്‍ അശോകന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വന്‍വിജയമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയില്‍ റിലീസിനെത്താനൊരുങ്ങുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് രോമാഞ്ചം സ്ട്രീമിങ്ങിനെത്തുക. ഏപ്രില്‍ ഏഴിനാണ് ചിത്രം സ്ട്രീം ചെയ്യുക.

ഹോട്ട്‌സ്റ്റാറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. കോമഡി ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 2007ല്‍ ബെഗളൂരുവില്‍ താമസിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് പറയുന്നത്.

സമീപ കാലത്ത് പുറത്തിറങ്ങിയതില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് രോമാഞ്ചം. റിലീസ് ചെയ്ത് 41 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 41 കോടിയാണ് രോമാഞ്ചം നേടിയത്. 4.1 കോടിയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കളക്ഷന്‍. വിദേശ രാജ്യങ്ങളില്‍ നിന്നായി 22. 9 കോടിയാണ് നേടിയത്. 68 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Previous article
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments