മുക്കുപണ്ടം പണയം വെച്ച് 2,48000 രൂപ തട്ടിയെടുത്ത പ്രതിയെ വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

 

കോട്ടയം: കടുത്തുരുത്തി അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ വെള്ളൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ വെള്ളൂർ സ്വദേശി മനോജ് കുമാർ (49) നേ വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ വെള്ളൂർ ശാഖയിൽ രണ്ടുതവണകളിലായി എട്ടു വളകൾ പണയംവച്ച് രണ്ടു ലക്ഷത്തി നാൽപത്തിയെട്ടായിരം രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.

video
play-sharp-fill

 

അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. പരാതിയെ തുടർന്ന് വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

 

വെള്ളൂർ സ്റ്റേഷൻ എസ്.ഐ എബി ജോസഫ്, രാംദാസ്, എ.എസ്.ഐ മഞ്ജുഷാ ഗോപി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group