
സിങ്കപ്പെണ്‍കള്‍,നാട്ടിന്‍ കണ്‍കള്‍; കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ നടി റോജ കളത്തിലിറങ്ങി; വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍
ചിറ്റൂര്‍: കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ നടി റോജ കളത്തിലിറങ്ങി കബഡി കളിച്ചു. കാണികള്‍ക്ക് കൗതുകകരമായ കാഴ്ച ഇപ്പോള്‍ സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. കളിക്കളത്തെ ആവേശത്തിലാഴ്ത്തി കയ്യടി നേടുന്ന നടി റോജയുടെ വിഡിയോ ഇപ്പോള്‍ വൈറലാണ്.
ചിറ്റൂരിലെ അന്തര്‍ ജില്ലാ കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനാണ് റോജ എത്തിയത്. റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു മത്സരം. സംഘാടകര്‍ മത്സരം കാണാന്‍ റോജയോട് അഭ്യര്‍ത്ഥിച്ചു. കുട്ടിക്കാലത്ത് കബഡി കളിച്ചിരുന്നു എന്ന് റോജ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കബഡിയിലുള്ള മുന്‍പരിചയം വ്യക്തമാക്കിയതോടെ റോജ കൂടി മത്സരത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു. റെനിഗുണ്ട ടീമിനു വേണ്ടിയാണ് ആദ്യം റോജ കളത്തില്‍ ഇറങ്ങിയത്. അടുത്ത റൗണ്ടില്‍ എതിരാളികള്‍ക്കു വേണ്ടിയും റോജ ഇറങ്ങി. നടിയും എംഎല്‍എയുമായ റോജയ്ക്ക് നിരവധി ആരാധകരാണുള്ളത്. മലയാളം ഉള്‍പ്പെടെയുള്ള തെന്ന്യന്ത്യന്‍ ചിത്രങ്ങളില്‍ റോജ വേഷമിട്ടിട്ടുണ്ട്.