play-sharp-fill
രോഹിത്തിന്റെ സെഞ്ച്വറി പാഴായി: ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി; പാക്കിസ്ഥാന്റെ സെമി സാധ്യത തുലാസിൽ

രോഹിത്തിന്റെ സെഞ്ച്വറി പാഴായി: ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി; പാക്കിസ്ഥാന്റെ സെമി സാധ്യത തുലാസിൽ

സ്‌പോട്‌സ് ഡെസ്‌ക്

ബെക്കിംങ്ഹാം: പാക്കിസ്ഥാൻ അടക്കമുള്ള ഏഷ്യൻ ടീമുകളുടെ സെമി സാധ്യത തുലാസിലാക്കി ലോകകപ്പിൽ ആദ്യമായി ഇന്ത്യയ്ക്ക് പരാജയം. ഇംഗ്ലണ്ടിനെതിരായ നിർണ്ണായക മത്സരത്തിൽ ഇന്ത്യയ്ക്ക് വൻ പരാജയം.
ഇംഗ്ലണ്ടിനെതിരെ 31 റൺസിനാണ് ഓറഞ്ച് കുപ്പായത്തിലിറങ്ങിയ നീലപ്പടപരാജയപ്പെട്ടത്.338 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 എടുത്ത് ബാറ്റ് താഴ്ത്തി.രോഹിത് ശർമ (102),ക്യാപ്റ്റൻ വിരാട് കോഹ് ലി (66),ഹാർദിക് പാണ്ഡ്യ (45), റിഷഭ് പന്ത് (32), ധോണി (42) എന്നിവർ പൊരുതിയെങ്കിലും ഫലം കണ്ടില്ല. വിജയത്തോടെ ഇംഗ്ലണ്ട് സെമി സാധ്യതകൾ സജീവമാക്കി.

ആദ്യം ബാറ്റ് ചെയ്തഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു.ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതലെടുത്താണ് ഇംഗ്ലണ്ട് മുന്നൂറിന് മേൽ സ്‌കോർ ചെയ്തത്.ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപ്പണർമാരായജെയ്‌സൺ റോയും (66) ജോണി ബെയര്‍‌സ്റ്റോയും (111) ചേർന്ന് തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. ഇന്ത്യൻ ബൗളർമാരെ കണക്കിന് പ്രഹരിച്ച ഇരുവരും സ്‌കോർ അതിവേഗം ഉയർത്തി. ഇരുവരുടെയും വിക്കറ്റ് വീണ ശേഷം റണ്ണൊഴുക്ക് ചെറുതായി നിലച്ചെങ്കിലും ബെൻ സ്റ്റോക്ക്‌സും (79) ജോ റൂട്ടും (44)ചേർന്ന് വീണ്ടും കളി വരുതിയിലാക്കി.