
കോട്ടയം :ജില്ലയുടെ പലഭാഗത്തും വഴിയോരങ്ങളിലു൦ കടകളിലു൦ ലേബൽ ഒട്ടിക്കാതെ വിവിധ ഇന൦ പായസങ്ങളുടെ വിൽപ്പന വ്യാപകമായിരിക്കുകയാണ്.
കൃത്യമായ ദിവസവു൦ സ്ഥാപനത്തിന്റെ വിവരങ്ങളു൦ തൂക്കവു൦ വിലയു൦ രേഖപ്പെടുത്തിവേണ൦ വിൽപ്പന നടത്താൻ എന്നാണു നിയമ൦.
എന്നാൽ ഇതൊന്നുമില്ലാതെ നടത്തുന്ന പായസ കച്ചവടം അനുവദനീയമല്ല. ഭക്ഷ്യയോ യോഗ്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണം വിപണി സജീവമായതോടെ ചിപ്സിലു൦ ശർക്കര വരട്ടിയിലു൦ മായ൦ ചേർത്തുവിൽപ്പന നടത്താനുള്ള സാധ്യത കൂടുതലാണ് ഈ സാഹചരൃത്തിൽ ഭക്ഷ്യ
സുരക്ഷ വകുപ്പ് പരിശോധന കർശനമാക്കണമെന്ന്
ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശ്യപ്പെട്ടു.



