ഒരാള്‍പ്പൊക്കമുള്ള നിലവിളക്ക് റോഡരികിൽ: അവകാശികളില്ല: പോലീസ് ജീപ്പിൽ കയറ്റാൻ കഴിയാത്തതിനാൽ ഓട്ടോയിൽ സ്റ്റേഷനിൽ എത്തിച്ചു: അന്വേഷണം തുടങ്ങി പൊലീസ് : പറവൂരിലാണ് സംഭവം

Spread the love

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ ഒരാള്‍ പൊക്കത്തില്‍ നിലവിളക്ക് കണ്ടെത്തിയ സംഭവത്തില്‍ പറവൂർ പൊലീസ് അന്വേഷണം തുടങ്ങി.

ഓടില്‍ നിർമ്മിച്ച നിലവിളക്കിന് 30,000 രൂപയിലേറെ വില വരും. റോഡരികില്‍ ഇത്രയും വലിയ വിളക്ക് എങ്ങനെ വന്നു എന്നതാണ് അത്ഭുതം. ആരും ഇതുവരെ അവകാശം പറഞ്ഞ് സ്റ്റേഷനില്‍ എത്തിയിട്ടുമില്ല.

ഇന്നലെ രാവിലെയാണ് പറവൂർ പൊലീസ് സ്റ്റേഷനിലേക്കൊരു കോള്‍ വന്നത്. ഇട റോഡിന് സമീപത്തായി ഒരാള്‍ പൊക്കത്തിലൊരു നിലവിളക്ക് ഇരിക്കുന്നു സാർ എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെയാണ് ആദം പ്ലാസക്ക് സമീപത്തുള്ള ഇടറോഡിലേക്ക് പൊലീസ് എത്തുന്നത്.
നോക്കുമ്പോള്‍ അവകാശികള്‍ ആരുമില്ലാതെ ഒറ്റക്കൊരു നിലവിളക്കാണ് പൊലീസ് കണ്ടത്.

നിലവിളക്ക് പൊലീസ് ഉദ്യാഗസ്ഥർ ജീപ്പില്‍ കയറ്റാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്നൊരു ഓട്ടോറിക്ഷയില്‍ കയറ്റി നിലവിളക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

തലയെടുപ്പോടെ സ്റ്റേഷനിലാണ് ഇപ്പോള്‍ നിലവിളക്കുള്ളത്. ഓടില്‍ നിർമ്മിച്ച നിലവിളക്കിന് 30000 രൂപയിലേറെ വിലയുണ്ട്.