റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോൾ ; കെ.ജി.എഫിലൂടെ ഇന്ത്യൻ മുഴുവൻ ആരാധകരുള്ള യഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുൽഖർ സൽമാൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : താരപുത്രൻ ദുൽഖർ സൽമാൻ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കെജിഎഫ് എന്ന സിനിമയിലൂടെ രാജ്യം മുഴുവൻ ആരാധകരുള്ള യഷിനൊപ്പമുള്ള ഫോട്ടോയാണ് ദുൽഖർ എറ്റവും പുതിയതായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

. റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോൾ…എന്നുതുടങ്ങുന്ന കറിപ്പും ചിത്രത്തോടൊപ്പം താരം പങ്കുവെച്ചിരുന്നു. കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മംഗ്ലരൂവിൽ എത്തിയപ്പോഴാണ് യഷുമായുള്ള കൂടിക്കാഴ്ച സംഭവിച്ചത്. യഷിന്റെ ആതിഥ്യമര്യാദയിൽ നന്ദിയുണ്ടെന്നും അടുത്ത ഷെഡ്യൂളിൽ വീണ്ടും കാണാമെന്നും ദുൽഖർ പറഞ്ഞു. കെജിഎഫ് 2വിനു വേണ്ടി കാത്തിരിക്കുകയാണെന്നും ദുൽഖർ യഷിനോട് പറഞ്ഞു. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതമാണ് കുറുപ്പ് സിനിമയിലൂടെ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group