video
play-sharp-fill

ബാലിയില്‍ പോകാനിരിക്കെ ഡോക്ടര്‍ റോബിൻ ആശുപത്രിയില്‍; ഹണിമൂൺ യാത്ര മാറ്റിവച്ചു; അസുഖമെന്തെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ

ബാലിയില്‍ പോകാനിരിക്കെ ഡോക്ടര്‍ റോബിൻ ആശുപത്രിയില്‍; ഹണിമൂൺ യാത്ര മാറ്റിവച്ചു; അസുഖമെന്തെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ

Spread the love

കോട്ടയം: ബിഗ് ബോസിലെ മത്സരാർത്ഥിയായി ഏറെ ആരാധകരെ സൃഷ്‌ടിച്ച വ്യക്തിയാണ് ഡോക്‌ടർ റോബിൻ രാധാകൃഷ്‌ണൻ.

കഴിഞ്ഞ മാസമായിരുന്നു സംരംഭക, അവതാരക, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളില്‍ പ്രശസ്‌തയായ ആരതി പൊടിയുമായി റോബിന്റെ വിവാഹം കഴിയുന്നത്. ഒൻപത് ദിവസം നീളുന്ന ആഘോഷങ്ങളായിരുന്നു വിവാഹത്തിന്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

വിവാഹത്തിന് ശേഷം തന്റെയും ആരതി പൊടിയുടെയും ഹണിമൂണ്‍ പ്ലാനിനെക്കുറിച്ച്‌ മുൻപ് തന്നെ റോബിൻ ആരാധകരോട് പറഞ്ഞിരുന്നു. ഇന്നുവരെ ആരും പരീക്ഷിക്കാത്ത ഹണിമൂണ്‍ പ്ലാനാണ് ഇതെന്നാണ് അന്ന് റോബിൻ വെളിപ്പെടുത്തിയത്. രണ്ടുവർഷത്തെ ഹണിമൂണാണ് പ്ലാൻ ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹണിമൂണിന്റെ ഭാഗമായി 27ല്‍ അധികം രാജ്യങ്ങള്‍ സന്ദർശിക്കാനാണ് പദ്ധതിയെന്നും റോബിൻ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം ഇരുവരും അസർബെെജാനിലാണ് പോയത്. അവിടെ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു.

പൊടിയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മഞ്ഞ് പെയ്യുന്നത് കാണണമെന്നതെന്നും അത് സാധിച്ച്‌ നല്‍കിയതില്‍ സന്തോഷമുണ്ടെന്നും റോബിൻ കുറിച്ചിരുന്നു.

ഇപ്പോഴിതാ ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം പങ്കുവച്ചിരിക്കുകയാണ് റോബിൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിവരം പങ്കുവച്ചത്.

തങ്ങളുടെ ബാലി യാത്ര മാറ്റിവച്ചുവെന്നും തന്റെ ആരോഗ്യം മോശമാണെന്നുമാണ് റോബിൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. എന്താണ് പറ്റിയതെന്നത് വ്യക്തമല്ല. കഴിഞ്ഞ മാസം അവസാനം ഇത്തരത്തില്‍ റോബിൻ ആശുപത്രിയില്‍ ഡ്രിപ്പിട്ട് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.