
കൊച്ചി: ബിഗ് ബോസില്‍ ഒന്നാം സ്ഥാനം നേടാനായില്ലെങ്കില്‍ പോലും ഏറെ ആരാധകരെ സൃഷ്ടിച്ച വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.
ദിവസങ്ങള്‍ക്ക് മുൻപാണ് സംരംഭക, അവതാക, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളില്‍ പ്രശസ്തയായ ആരതി പൊടിയുമായി റോബിന്റെ വിവാഹം കഴിയുന്നത്. ഒൻപത് ദിവസം നീളുന്ന ആഘോഷങ്ങളായിരുന്നു വിവാഹത്തിന്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
എന്നാല്‍, ആഘോഷങ്ങള്‍ക്ക് പിന്നാലെ റോബിന്റെ സുഹൃത്തുകള്‍ മറ്റൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. റോബിൻ ആശുപത്രിയില്‍ കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. റോബിന്റെ സുഹൃത്തുക്കള്‍ പരിക്കേറ്റ് കിടക്കുന്നതും കാണാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്താണ് സംഭവിച്ചതെന്ന് വീഡിയോയ്ക്ക് താഴെ പലരും കമന്റായി ചോദിക്കുന്നുണ്ടെങ്കിലും ഇതിനൊന്നും മറുപടി നല്‍കിയിട്ടില്ല.
വീഡിയോയുടെ തുടക്കത്തില്‍ വിവാഹത്തിന്റെ ഡാൻസ് പ്രാക്ടീസ് ആണ് കാണുന്നത്. പിന്നീട് ഓരോ ആഘോഷങ്ങളുടെയും ചെറിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷം വീട്ടില്‍ നിന്നും റോബിനോടും ആരതിയോടും യാത്ര പറഞ്ഞ് പോകുന്ന സുഹൃത്തുക്കളെ കാണാം.
അല്‍പ്പസമയത്തിന് ശേഷം സംഭവിച്ചത് എന്നുപറഞ്ഞാണ് അടുത്ത ദൃശ്യങ്ങള്‍ കാണുന്നത്.
യാത്ര പറഞ്ഞുപോയ രണ്ട് സുഹൃത്തുക്കള്‍ ദേഹമാസകലം പരിക്കുകളോടെ ആശുപത്രിയില്‍ കിടക്കുന്നു. ഇവരെ കാണാനായി റോബിനും ആരതിയും എത്തിയതും വീഡിയോയില്‍ കാണാം. അവസാനം ഡ്രിപ്പിട്ട് റോബിൻ ആശുപത്രിയില്‍ കിടക്കുന്നതാണ് കാണിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് മടങ്ങിപ്പോകുന്ന വഴിയില്‍ അപകടമുണ്ടായപ്പോള്‍ അവരെ കാണാനെത്തിയതാകാം എന്നാണ് നിഗമനം. പക്ഷേ, റോബിന് എന്താണ് പറ്റിയതെന്ന കാര്യം വ്യക്തമല്ല.



