തിരഞ്ഞെടുപ്പില്‍ പാർട്ടി പറഞ്ഞാല്‍ വർക്കലയില്‍ മത്സരിക്കും; നരേന്ദ്രമോദി എന്നും പരിചോധനം; ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ

Spread the love

കൊച്ചി: നരേന്ദ്രമോദി എന്നും തനിക്ക് പ്രചോദനമായിരുന്നെന്ന് ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറുമായ റോബിൻ രാധാകൃഷ്ണൻ. പാർട്ടി പറഞ്ഞാല്‍ വർക്കലയില്‍ മല്‍സരിക്കുമെന്നും റോബിൻ പറഞ്ഞു.

video
play-sharp-fill

തന്നെ ട്രോളുന്നവർ സന്തോഷിക്കട്ടെ. വലിയ പരിപാടികള്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളുടെ പേരില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നവരാണ് പൊങ്കാല നടത്തിപ്പിൻ്റെ പേരില്‍ തിരുവനന്തപുരം കോർപറേഷനെ വിമർശിക്കുന്നത്.

മാരാർജി ഭവനില്‍ വെച്ച്‌ നടന്ന ചടങ്ങിലാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് റോബിൻ അംഗത്വം സ്വീകരിച്ചത്. നേരത്തെ ബിഗ് ബോസ് വിജയ് അഖില്‍ മാരാർ എൻ ഡി എ സഖ്യകക്ഷിയായ ട്വന്റി- 20 യില്‍ ചേർന്നിരുന്നു. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ റോബിൻ രാധാകൃഷ്ണൻ മത്സരിക്കുമെന്ന സൂചനകളും അന്ന് തന്നെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന പ്രസ്താവനയുമായി റോബിൻ എത്തിയിരിക്കുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group