റോബിൻ ബസ് തടഞ്ഞ് ഡ്രൈവറെ തല്ലിയത് സ്ഥിരം ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍; ഒരാള്‍ കൊലക്കേസ് പ്രതിയും; സംഘത്തിനായി തിരച്ചില്‍ ശക്തം

Spread the love

കോഴിക്കോട്: മുക്കത്ത് നാല് കിലോമീറ്ററോളം സ്വകാര്യ ബസിനെ പിന്‍തുടര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ സ്ഥിരം ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍.

video
play-sharp-fill

കഴിഞ്ഞ ദിവസമാണ് തോട്ടുമുക്കത്ത് നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന റോബിന്‍ ബസിനെ മുക്കം അരീക്കോട് റോഡില്‍ കല്ലായില്‍ വെച്ച്‌ കാറിലെത്തിയ സംഘം തടയുകയും ഡ്രൈവര്‍ നിഖിലിനെ മര്‍ദ്ദിക്കുകയും ചെയ്തത്. ബസിന്റെ താക്കോല്‍ തട്ടിയെടുത്ത സംഘം സൈഡ് മിറര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

എം ഡി എം എ വില്‍പനയുമായി ബന്ധപ്പെട്ട് നാല് മാസത്തോളം ജയിലില്‍ കിടന്ന കോസ്‌മോ ഷഫീഖ് എന്ന് വിളിക്കുന്ന ഷഫീഖിന്റെ നേതൃത്വത്തിലാണ് ആക്രമണം അഴിച്ചുവിട്ടത്. ജാമ്യവ്യവസ്ഥ ലംഘിച്ച ഇയാളുടെ ജാമ്യം കോടതി റദ്ദ് ചെയ്‌തേക്കും.
സംഘത്തിലുണ്ടായിരുന്ന കൊളക്കാടന്‍ സിജു ഒരു കൊലപാതക കേസിലെ പ്രതിയാണ്. അക്രമണത്തില്‍ യൂനുസ് എന്നയാളും ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group