ലക്ഷങ്ങള്‍ തട്ടിയ കേസിൽ നൈജീരിയൻ സ്വദേശി ഡല്‍ഹിയില്‍ പിടിയില്‍ 

Spread the love

അമ്പലവയല്‍: നെന്മേനി സ്വദേശിനിയില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയ നൈജീരിയൻ സ്വദേശി ഡല്‍ഹിയില്‍ പിടിയിലായി.മാത്യു എമേകയെയാണ് (30) കഴിഞ്ഞ ദിവസം സാഹസികമായി അമ്പലവയല്‍ പൊലീസ് പിടികൂടിയത്.ഡല്‍ഹി എയർപോർട്ടിലേക്ക് ഗിഫ്റ്റ് ആയി ഇംഗ്ലണ്ട് ഡോളർ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നല്‍കണമെന്നും വിശ്വസിപ്പിച്ച്‌ 2023 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായായിരുന്നു തട്ടിപ്പ്. പല തവണകളായി 4,45,000 രൂപ ഇയാള്‍ തട്ടിയെടുത്തു. ഒടുവില്‍ തട്ടിപ്പാണെന്ന് മനസ്സിലായ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

video
play-sharp-fill

ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. ഡല്‍ഹിയില്‍ നിന്ന് പിടികൂടിയ ശേഷം ഡല്‍ഹി ദ്വാരക കോടതിയില്‍ ഹാജരാക്കിയശേഷം ട്രാൻസിസ്റ്റ് റിമാൻഡ് വാങ്ങി അമ്പലവയല്‍ സ്റ്റേഷനില്‍ എത്തിച്ചു. സുല്‍ത്താൻ ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുല്‍ ഷരീഫിന്റെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ എസ്.എച്ച്‌.ഒ അനൂപ്, സബ് ഇൻസ്‌പെക്ടർ ഷാജഹാൻ, എസ്.സി.പി.ഒ. ബൈജു, സി.പി.ഒ നിഖില്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.