വാടയ്‌ക്കെടുത്ത വാഹനം വിറ്റശേഷം ജി.പി.എസിന്റെ സഹായത്തോടെ മോഷ്ടിച്ച് തിരികെ തൽകുന്ന ഹൈടെക് മോഷ്ടക്കാൾ പൊലീസ് പിടിയിൽ ; പിടിയിലായത് മെക്കാനിക്കൽ എഞ്ചിനീയറടക്കം മൂന്നംഗ സംഘം
സ്വന്തം ലേഖകൻ
കൊച്ചി; വാടകയ്‌ക്കെടുത്ത വാഹനം വിറ്റശേഷം മോഷ്ടിച്ച് തിരികെ നൽകുന്ന മൂന്നംഗ സംഘം പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദ്, കായംകുളം സ്വദേശി ജിനുജോൺ ഡാനിയേൽ, സജാദ് എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്.
വാടകയ്‌ക്കെടുത്ത വാഹനം മറിച്ചുവിൽക്കുകയും തുടർന്ന് ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെമോഷ്ടിച്ചു, വാടകയ്ക്ക് നൽകിയവർക്ക് തിരികെ നൽകുകയും ചെയ്ത് വരികെയായിരുന്നു ഇവർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൾഫിൽ ഉണ്ടായിരുന്നജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ജിനു, ഒരു ട്രാവൽ ഏജൻസി തുടങ്ങി. വാഹനങ്ങൾ വാടകയ്ക്ക് എടുത്തുനൽകുന്ന കൺസൾട്ടൻസിജോലികൾ ഈ സ്ഥാപനത്തിന്റെ കീഴിൽ നടത്തിവരികെയായിരുന്നു.ഇതിനിടെയാണ് ജിനു വാടകയ്ക്ക് നൽകിയ വാഹനം അടൂർ സ്വദേശിയായ ശിവശങ്കരപ്പിള്ള മറിച്ചു വിൽക്കുന്നത്.
തുടർന്ന് ഇരുവരും ചങ്ങാത്തത്തിലാവുകയും തുടർന്ന ശിവശങ്കരപ്പിള്ളയാണ് നജീബിനെ പരിചയപ്പെടുത്തിക്കൊടുത്തത്. തുടർന്നാണ് മൂവരും കൂടി, വാടകയ്ക്ക് വാഹനം എടുത്തു മറിച്ചു വിൽക്കുന്ന തട്ടിപ്പ് ആരംഭിക്കുകയുമായിരുന്നു.
നജീബ് വാഹനം വാടകയ്ക്ക് എടുത്തു ജിനുവിന് നൽകും. ജിനു വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ച ശേഷം ശിവശങ്കര പിള്ള വഴി തമിഴ്‌നാട്ടിലേക്കു മറിച്ചുവിൽക്കും. കൂടാതെ ഈ വാഹനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലും സംഘം നിർമ്മിച്ചുവെക്കും.
ഇതിന് പുറമെ വ്യാജ ആർസി ബുക്ക് നിർമ്മിച്ചാണ് ശിവശങ്കരപിള്ള വാഹനം മറിച്ചുവിൽക്കുന്നത്. ഒരു വാഹനത്തിന് അയ്യായിരം മുതൽ 10000 രൂപ വരെ കമ്മീഷൻ വാങ്ങി സജാദാണ് ഇത് തമിഴ്‌നാട്ടിൽ എത്തിച്ചുനൽകുന്നത്.
പിന്നീട് ജിപിഎസിന്റെ സഹായത്തോടെ സജാദ് തന്നെ വിറ്റ വാഹനം കണ്ടെത്തി, തിരിച്ചു നാട്ടിലെത്തിച്ചു നൽകുകയുമായിരുന്നു. ഒരു വാഹനത്തിന്റെ പുറത്ത് ലക്ഷങ്ങൾ സംഘം തട്ടിയെടുത്തതായും അന്വേഷണത്തിൽ വ്യക്തമായി.
ഇവർ അറസ്റ്റിലാകുന്ന സമയത്ത് കളമശേരി ട്രാവൽസിന്റെ വാഹനം കൈവശമുണ്ടായിരുന്നു. ഇത് തമിഴ്‌നാട്ടിലേക്കു മറിച്ചുവിൽക്കാൻ ഏകദേശ ധാരണയാക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനിടെയാണ് മൂവർസംഘം പൊലീസ് പിടിയിലായത്.