മൂവാറ്റുപുഴ നഗരത്തിൽ പട്ടാപ്പകൽ മോഷണം..! 20 പവനോളം സ്വർണവും 20,000 രൂപയും കവർന്നു ; മോഷണം വീട്ടമ്മയെ കുളിമുറിയിൽ പൂട്ടിയിട്ട ശേഷം
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ പട്ടാപ്പകൽ വീട്ടമ്മയെ കുളിമുറിയിൽ പൂട്ടിയിട്ട് മോഷണം. ഇന്ന് രാവിലെ 11ഓടെയാണ് വീട്ടമ്മയെ പൂട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്നത്.
കളരിക്കൽ മോഹനന്റെ വീട്ടിൽനിന്നും 20 പവനോളം സ്വർണവും,
20,000ത്തോളം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. മോഹനന്റെ അകന്ന ബന്ധുവായ പത്മിനി മാത്രമാണ് സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷ്ടാവ് വീട്ടിൽ അതിക്രമിച്ച് കയറി വീടിനകം വൃത്തിയാക്കി കൊണ്ടിരുന്ന പത്മിനിയെ പുറകിൽനിന്നും കടന്നുപിടിച്ച് വായിൽ തുണി തിരുകി കുളിമുറിയിലിട്ട് പൂട്ടുകയും തുടർന്ന് കിടപ്പ് മുറികളിലെ അലമാരകൾ കുത്തിതുറന്ന് മോഷണം നടത്തുകയുമായിരുന്നു. പത്മിനിയുടെ കഴുത്തിൽ കിടന്ന മാലയും മോഷ്ടാവ് തട്ടിയെടുത്തു. മോഹനന്റെ മരിച്ചുപോയ ഭാര്യയുടെയും ഇതോടൊപ്പം മക്കളുടെയും, ചെറുമക്കളുടെയും അലമാരയിൽ സൂക്ഷിച്ചിരുന്ന
സ്വർണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
ജനവാസമേറെയുള്ള പ്രദേശമാണെങ്കിലും
മോഷ്ടാവിനെകുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. മോഷ്ടാവ്
കടന്നുകളഞ്ഞതിനുശേഷം പത്മിനി വാതിൽ
തുറന്ന് പുറത്തുകടന്നശേഷമാണ്
മറ്റുള്ളവരെ വിവരം അറിയിച്ചത്. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റ
നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.
ഡോഗ് സ്ക്വാഡും, ഫിംഗർ പ്രിന്റ്
ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മൂവാറ്റുപുഴ നഗരത്തിൽ ഒരുമാസത്തിനിടെ രണ്ടാം തവണയാണ്
പട്ടാപകൽമോഷണം നടക്കുന്നത്.