video
play-sharp-fill
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിളിച്ചുവരുത്തും ; കാറിൽ കയറ്റി  ഉപദ്രവിച്ച ശേഷം പണവും സ്വർണ്ണവും കവർന്നശേഷം വഴിയിൽ ഉപേക്ഷിക്കും : വൈക്കം സ്വദേശിയും ഭാര്യയും പൊലീസ് പിടിയിൽ

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിളിച്ചുവരുത്തും ; കാറിൽ കയറ്റി ഉപദ്രവിച്ച ശേഷം പണവും സ്വർണ്ണവും കവർന്നശേഷം വഴിയിൽ ഉപേക്ഷിക്കും : വൈക്കം സ്വദേശിയും ഭാര്യയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: പെൺകുട്ടികളെ കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുക്കുന്ന യുവ ദമ്പതികൾ പൊലീസ് പിടിയിൽ.

തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്കു താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശിയായ മ്യാലിൽ വീട്ടിൽ എം.എസ്. ഗോകുൽ(ഉണ്ണി26), ഭാര്യ കട്ടപ്പന ഉടുമ്പഞ്ചോല സ്വദേശിനിയായ ആതിര പ്രസാദ്(അമ്മു27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിളിച്ചു വരുത്തി കാറിൽ കയറ്റിയ ശേഷം ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപ്പിച്ചും പണവും സ്വർണാഭരണവും തട്ടുന്നതാണ് യുവദമ്പതികളുടെ മോഷണരീതി.

പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ അറസ്റ്റിലായത്. 13ന് കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്തു കാറിലെത്തിയ പ്രതികൾ സിനിമയിൽ അവസരം വാഗ്ദാനം നൽകി ഒരു പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തിയിരുന്നു.

തുടർന്നു പെൺകുട്ടിയെ ബലമായി കാറിൽ പിടിച്ചുകയറ്റി മുഖത്തു മുളക് സ്‌പ്രേ അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഒപ്പം പെൺകുട്ടി അണിഞ്ഞിരുന്ന ഒന്നേകാൽ പവന്റെ സ്വർണമാലയും ബാഗിൽ ഉണ്ടായിരുന്ന 20,000 രൂപയും കവർന്ന ശേഷം പെൺകുട്ടിയെ പാലാരിവട്ടത്തിന് സമീപം ആളില്ലാത്ത സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു.

അതേ ദിവസം മറ്റൊരു പെൺകുട്ടിയും ഇവരുടെ തട്ടിപ്പിന് ഇരയായതായും പൊലീസിനു വിവരം ലഭിച്ചു. വൈറ്റില ഹബ്ബിൽ നിന്നു മറ്റൊരു പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റി ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് പെൺകുട്ടിയുടെ ബാഗിലുണ്ടായിരുന്ന 20,000 രൂപ കവർന്ന ശേഷം കടന്നുകളയുകയായിരുന്നു. ഈ പെൺകുട്ടിയെയും റോഡിൽ ഉപേക്ഷിച്ചു.