ആഴ്ചകളായി പൊലീസിനും നാട്ടുകാർക്കും പിടികൊടുക്കാതെ മോഷ്ടാവ്; ആളുണ്ടോ എന്ന് അറിയാൻ വാതിൽ മുട്ടി ശബ്ദമുണ്ടാക്കും; അനക്കം കേട്ടാൽ ഓടിമറയും; പൂർണ്ണ നഗ്നനായി അർദ്ധരാത്രികളിൽ ഭീതി പടർത്തി കണ്ണൂരിലെ കള്ളൻ

Spread the love

കണ്ണൂർ: ആഴ്ചകളായി പൊലീസിനും നാട്ടുകാർക്കും പിടികൊടുക്കാതെ കണ്ണൂർ ജില്ലയിലെ മോഷ്ടാവ്. കണ്ണൂർ ടൗൺ പരിസരത്തും, താഴെ ചൊവ്വ, മേലെ ചൊവ്വ പരിസരത്തുമാണ് രാത്രിയിൽ ​മോഷ്ടാവ് എത്തിയത്.

പൂർണ്ണ നഗ്‌നനായാണ് ഇയാൾ മോഷ്ടിക്കാൻ ഇറങ്ങുന്നത്. കഴിഞ്ഞദിവസം ഇയാൾ കണ്ണൂർ മാണിക്യക്കാവിന്റെ പരിസരത്ത് മോഷണത്തിൽ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

പക്ഷേ ഇതുവരെ ഇത് ആരാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ വീട്ടിൽ ഇയാൾ മോശം നടത്താൻ ശ്രമിച്ചു എങ്കിലും അതിന് സാധ്യമായില്ല. വലിയ മോഷണങ്ങൾ ഒന്നും ഇതുവരെ നടന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം വാതിലിൽ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിനുള്ളിൽ ആളുകൾ ഉണ്ടോ എന്ന് അറിയും. ആരെങ്കിലും വീടിന്റെ വാതിൽ തുറന്നാൽ ആ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെടും. ആരും വാതിൽ തുറന്നില്ല എങ്കിൽ ആ വീട്ടിൽ മോഷണം നടത്തും. ഇതാണ് ഇയാളുടെ പ്രവർത്തന രീതി.