വീട് കുത്തി തുറന്ന് മോഷണം ; കവർന്നത് 15 പവനും 27000 രൂപയും ; മോഷ്ടാക്കൾ മുറിയ്ക്കുള്ളിൽ കയറിയത് ഇരുനില വീടിന്റെ ഭിത്തിയോട് ചേർന്നുള്ള തെങ്ങ് വഴി: പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കാസർകോട്: കാഞ്ഞങ്ങാട് വീട് കുത്തിതുറന്ന് മോഷണം. വീട് കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ പതിനഞ്ച് പവനോളം സ്വർണവും 27000 രൂപയുമാണ് കവന്നത്.
കാഞ്ഞങ്ങാട് ആവിക്കര ഗാർഡർവളപ്പിലെ ടി.എം.ഹസ്സൻ കുഞ്ഞിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ചികിത്സക്കായി മംഗളൂരുവിൽ പോയ സമയത്താണ് മോഷണം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മംഗലാപുരത്ത് നിന്നും രാത്രിയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്.
അലമാര തുറന്ന നിലയിലായിരുന്നു. ഇതേ തുടർന്ന നടത്തിയ പരിശോധനയിലാണ് വീട്ടിൽ മോഷണം നടന്നതായി മനസിലായത്. ഇരുനില വീടിന്റെ പിൻഭാഗത്തെ ഭിത്തിയോട് ചേർന്ന തെങ്ങ് വഴി മുകളിൽ കയറി കിടപ്പ് മുറിയിലേക്കുള്ള വാതിൽ കുത്തിതുറന്നാവം മോഷ്ടാക്കൾ അകത്ത് കയറിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടുടമസ്ഥൻ ഹസ്സന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.