video
play-sharp-fill

ഹരിപ്പാട് കോട്ടക്കകം നരിഞ്ചിയിൽ കുടുംബക്ഷേത്രത്തിൽ മോഷണം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ഹരിപ്പാട് കോട്ടക്കകം നരിഞ്ചിയിൽ കുടുംബക്ഷേത്രത്തിൽ മോഷണം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ
ഹരിപ്പാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ഉത്തർപ്രദേശ് ഗൗതം ബുദ്ധനഗർ സ്വദേശി അർജുനാണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്.

മാർച്ച് ഒന്നിന് കോട്ടക്കകം നരിഞ്ചിയിൽ കുടുംബ ക്ഷേത്രത്തിൻറെ ശ്രീകോവിൽ കുത്തിത്തുറന്ന് തൂക്കുവിളക്കുകൾ, പൂജാപാത്രങ്ങൾ, നിലവിളക്കുകൾ, ചെറു വിളക്കുകൾ, ഉരുളി, ഗ്യാസ് സ്റ്റൗ, കാണിക്കവഞ്ചിയിലെ പൈസ എന്നിവ മോഷ്ട്ടിച്ചെന്നാണ് കേസ്. പ്രതിയെ മുട്ടം ഭാഗത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ആക്രി സാധനങ്ങൾ ആൾതാമസം ഇല്ലാത്ത സ്ഥലങ്ങൾ നോക്കി അവിടെ രാത്രി മോഷണം നടത്തുന്നതാണ് അർജുന്റെ രീതി.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. എസ്.എച്ച്.ഒ വി.എസ്. ശ്യാകുമാർ, എസ്.ഐമാരായ ശ്രീകുമാർ, ഷൈ​ജ സി.​പി.​ഒ​മാ​രാ​യ അ​രു​ൺ​കു​മാ​ർ, എ. ​നി​ഷാ​ദ്, ഇ​യാ​സ്, മ​നു​പ്ര​സ​ന്ന​ൻ, സു​ധീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പിടി കൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group