
സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: തിരൂരില്‍ വീട്ടുകാര്‍ പൂരത്തിന് പോയ തക്കത്തിന് മോഷണം. അലമാരയില്‍ സൂക്ഷിച്ച 12 പവനും 10,000 രൂപയും നഷ്ടമായി.
തിരൂര്‍-പോട്ടോര്‍ റോഡിലെ പാടാശ്ശേരി പ്രദീപിന്റെ വീട്ടിലാണ് മോഷണം. ചൊവ്വാഴ്ച വൈകീട്ട് പ്രദീപും കുടുംബവും തൃശൂര്‍ പൂരത്തിന് പോയി ബുധനാഴ്ച പുലര്‍ച്ച മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.
വീട്ടിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. വിരലടയാളവിദഗ്ധരെത്തി തെളിവെടുപ്പ് നടത്തി. വിയ്യൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group