video
play-sharp-fill
പിടിച്ചുപറി,മോഷണ കേസുകളിലെ പ്രതി പിടിയിൽ; വണ്ടൻമേട് കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണം നടത്തിയ പ്രതിയാണ് പിടിയിലായത്

പിടിച്ചുപറി,മോഷണ കേസുകളിലെ പ്രതി പിടിയിൽ; വണ്ടൻമേട് കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണം നടത്തിയ പ്രതിയാണ് പിടിയിലായത്

സ്വന്തം ലേഖകൻ

കുമളി: വണ്ടൻമേട് കുമളി പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണം നടത്തിയ പ്രതി പിടിയിൽ. ആനവിലാസം പുവേഴ്സ് ഭവൻ വീട്ടിൽ ജയരാജ് മകൻ ജയകുമാർ കുമാർ (-38 വയസ്സ് ) ആണ് പിടിയിലായത്. വണ്ടൻമേട് കറുവാക്കുളം , മാലി എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികൾ താമസ്സിക്കുന്ന ലയങ്ങൾ കുത്തി തുറന്ന് ഇയാൾ പണം മോഷ്ടിച്ചു. മാലിയിൽ ​മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

കുമളി സ്റ്റേഷൻ പരിധിയിലെ ചിറ്റാംപാറ ചക്കുപള്ളം തുടങ്ങിയ സ്ഥലങ്ങളിലും തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കുത്തി തുറന്ന് നിരവധി തവണ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാമ്പുപറയിലുള്ള ഏലത്തോട്ടത്തിലെ തൊഴിലാളികൾ താമസ്സിക്കുന്ന ലയങ്ങൾ കുത്തി തുറന്ന് പണം അപഹരിച്ചതിന്റെ അടിസ്ഥാനത്തിൽ വണ്ടൻ മേട് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കട്ടപ്പന Dysp V A നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എല്ലാ എസ്റ്റേറ്റുകളിലും മാലിയിൽ നിന്നും കിട്ടിയ CC TV ദ്യശ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ഫോട്ടോ നൽകിയിരുന്നു. പാമ്പുപാറ എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം വീണ്ടും പ്രതി എത്തിയപ്പോൾ ഫോട്ടോ കണ്ട് തൊഴിലാളികളും ഏലത്തോട്ട ഉടമസ്ഥരും തിരിച്ചറിഞ്ഞു.

ഇവർ അ‌റിയിച്ചതിനെത്തുടർന്ന് കട്ടപ്പന Dysp VA നിഷാദ് മോന്റെ നേത്യത്വത്തിൽ ഉള്ള സംഘം അവിടെ എത്തുകയും നാട്ടുകാരുടെയും ഏലത്തോട്ട തൊഴിലാളികളുടെയും സഹായത്തോടെയുമാണ് പ്രതിയെ പിടികൂടിയത്. മോഷണത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അടുത്ത മോഷണത്തിനായിട്ടാണ് വീണ്ടും ഇവിടെ എത്തിയത്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിക്ക് സംസ്ഥാനത്ത് നിരവധി കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു