play-sharp-fill
മോഷണ പരമ്പര: കോടതിയിലും ആശുപത്രിയിലും മോഷണം നടത്തിയ യുവാവ് പിടിയിൽ

മോഷണ പരമ്പര: കോടതിയിലും ആശുപത്രിയിലും മോഷണം നടത്തിയ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ
മുട്ടം: ഇടുക്കി ജി​ല്ലാ കോ​ട​തി​യി​ല്‍ ഉ​ള്‍​പ്പെടെ ക​വ​ര്‍​ച്ച ന​ട​ത്തി​യ മോ​ഷ്ടാ​വ് പി​ടി​യി​ൽ.

​ജില്ലാ കോ​ട​തി​യി​ലും ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലും കു​ട​യ​ത്തൂ​രി​ല്‍ തൊ​ഴി​ലി​ട​ത്തി​ലു​മാ​ണ് ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്തി​യ​ത്.


മണ്ണാർക്കാട് പൊറ്റശ്ശേരി കണ്ണന്നൂർ ഷെമിൻ (22) ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​ന്ന​ലെ രാ​വി​ലെ 7.45ന് ​കോ​ട​തി​യി​ലെ​യും സ​മീ​പ​ത്തെ ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ​യും ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​രു​ടെ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ ബാ​ഗ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ചു.

അതിന് ശേഷം അ​വി​ടെ നി​ന്നും കു​ട​യ​ത്തൂ​രെ​ത്തി ഇ​വി​ടെ ജോ​ലി​യെ​ടു​ത്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ 6000 രൂ​പ​യും ​ഷ്ടി​ച്ചു.

ക​വ​ര്‍​ച്ച ന​ട​ത്തി​യ ആ​ളെ​ക്കു​റി​ച്ച്‌ രാ​വി​ലെ​ ത​ന്നെ വി​വ​രം ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഉ​ച്ച​യോ​ടെ മു​ട്ടം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നു സ​മീ​പം ഇ​യാ​ളെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

പി​ന്നീ​ട് ഓ​ട്ടോ​യി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പം പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എ​സ്‌ഐ​മാ​രാ​യ പി.​കെ. ഷാ​ജ​ഹാ​ന്‍, പി.​എ​സ്. സു​ബൈ​ര്‍, കെ.​എ. മു​ഹ​മ്മ​ദ്, എ​സ്‌​സി​പി​ഒ​മാ​രാ​യ ദീ​പു ഷാ​ജി, പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​രു​ടെ നേ​ത്വതത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.