
തേർഡ് ഐ ബ്യൂറോ
കോട്ടയം: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി പോക്കറ്റിൽ നിന്നും പണം എടുത്തു നൽകിയ ശേഷം വഴങ്ങിത്തരാൻ ആവശ്യപ്പെടുകയും, തയ്യാറാകാതെ വന്നതോടെ വീട്ടമ്മയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ മുണ്ടക്കയം സ്വദേശിയായ യുവാവ് പിടിയിൽ. 59 കാരിയായ വീട്ടമ്മയെയാണ് പ്രതി കടന്നു പിടിച്ച് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ ഉണ്ണി (39)യെ മുണ്ടക്കയം എസ് എച്ച് ഒ ഷൈൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വൈകുന്നേരം അഞ്ചു മണിയോടെ വീട്ടമ്മയുടെ വീട്ടിലെത്തിയ പ്രതി, വീടിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു. ഇതേ തുടർന്നു വീടിനുള്ളിൽ നിന്ന വീട്ടമ്മയെ കടന്നു പിടിച്ച പ്രതി, കയ്യിലുണ്ടായിരുന്ന പണം ഇവർക്കു നൽകി. തുടർന്നു, ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇതിനെ വീട്ടമ്മ എതിർത്തതോടെ പ്രതി ബലം പ്രയോഗിച്ച് ഇവരെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുതറി രക്ഷപെടാൻ ശ്രമിച്ച വീട്ടമ്മയെ ആക്രമിച്ച പ്രതി, ഇവർ ചെറുത്തു നിന്നതോടെ രക്ഷപെടാൻ ശ്രമിച്ചു. സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ട പ്രതിയെ നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ പിടികൂടി. നാട്ടുകാരും പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.