നിരവധി മോഷണക്കേസിലെ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ് പോലീസിന്റെ വലയിൽ ; പകൽ ബുള്ളറ്റിലെത്തും, ഷർട്ടിടാതെ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി രാത്രിയിൽ, മണവാളൻ ഷാജഹാന്റെ മോഷണ രീതി ഇങ്ങനെ

Spread the love

മലപ്പുറം :  നൂറിലേറെ കേസുകളില്‍ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവിനെ പിടികൂടി പൊലീസ്. മണവാളൻ ഷാജഹാൻ എന്ന് വിളിക്കുന്ന താനാളൂർ ഒഴൂർ കുട്ടിയമാക്കനകത്ത് ഷാജഹാനെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കഴിഞ്ഞ 29ന് കൊടിഞ്ഞി കുറുലില്‍ ഒ.പി സൈതാലിയുടെ വീട്ടില്‍നിന്ന് സ്വർണാഭരണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. വീടിനു പിറകിലെ ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്തുകടന്നാണ് ഷാജഹാൻ മോഷണം നടത്തിയത്. മുറിയില്‍ ഉറങ്ങിക്കിടന്ന സൈതാലിയുടെ മകള്‍ ഫൗസിയയുടെ രണ്ടര പവന്റെ പാദസരമാണ് ഇയാള്‍ മോഷ്ടിച്ചത്.

എന്നാല്‍ ഫൗസിയ ഉണർന്ന് ബഹളമുണ്ടാക്കിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. ഷാജഹാനെ കൊടിഞ്ഞിയിലെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. സ്വർണം പട്ടാമ്ബിയിലെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. പകല്‍ ബുള്ളറ്റിലെത്തി വീട് കണ്ടുവയ്ക്കും, രാത്രി ഷർട്ടിടാതെ മുഖംമൂടി ധരിച്ച്‌ ആയുധങ്ങളുമായെത്തി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. കൊടിഞ്ഞി കുണ്ടൂർ, ചെറുമുക്ക് ഭാഗങ്ങളിലൂടെ ഇയാള്‍ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേരളത്തില്‍ വിവിധയിടങ്ങളിലും കർണാക, തമിഴ്നാട് സം സ്ഥാനങ്ങളിലും ഷാജഹാനെതിരെ കേസുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022ല്‍ കല്‍പ്പകഞ്ചേരി ചെറുവന്നൂർ പാറമ്മലങ്ങാടിയിലെ മണ്ണുതൊടുവില്‍ അബ്ദുല്‍ കരീമിന്റെ വീട്ടില്‍ നിന്നും സ്വർണാഭരണങ്ങളും പണവും കവർന്ന കേസില്‍ പിടിയിലായിരുന്നു. ജനുവരിയില്‍ ജയിലില്‍നിന്ന് ഇറങ്ങി മലപ്പുറം, മഞ്ചേരി, വേങ്ങര, പട്ടാമ്ബി എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. താനൂർ ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തില്‍ ഒ വി വിനോദ്, സാം ജോർജ്, കെ. പ്രമോദ്, വി രാജു, കെ. സലേഷ്, അനീഷ്, കെ.ബി പ്രബീഷ്, എം ബിജോയ്, എം.എം അഖില്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.